Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2017 5:14 AM GMT Updated On
date_range 2017-09-16T10:44:59+05:30മുഖംമാറ്റിയ കാവനൂർ വില്ലേജ് ഒാഫിസ് ഐ.എസ്.ഒ അംഗീകാരത്തിന് കാത്തിരിക്കുന്നു
text_fieldsമഞ്ചേരി: കാവനൂർ വില്ലേജ് ഒാഫിസിൽ സേവനങ്ങൾ സുതാര്യവും എളുപ്പവുമാക്കാൻ ഏർപ്പെടുത്തിയ സൗകര്യങ്ങൾക്ക് ഐ.എസ്.ഒ സർട്ടിഫിക്കേഷന് നടപടി. ബ്രിട്ടൺ ആസ്ഥാനമായ കമ്പനിയുടെ പ്രതിനിധികൾ ഡൽഹിയിൽനിന്ന് പരിശോധനക്കെത്തും. ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഇത്തരത്തിൽ ഉള്ള ആദ്യ വില്ലേജ് ഒാഫിസാവും ഇത്. സർക്കാർ സഹായമില്ലാതെ പൊതുജന പങ്കാളിത്തത്തിലാണ് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയത്. വില്ലേജ് ഒാഫിസ് എ.സിയാക്കി. അകത്തും പുറത്തും സി.സി.ടി.വി സ്ഥാപിച്ചു. പഞ്ചിങ് മെഷീനും വെച്ചു. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം എളുപ്പത്തിൽ ലഭ്യമാക്കുകയെന്നും ഒാഫസിൽ വരാതെതന്നെ ഇവ നടപ്പായിക്കിട്ടുകയെന്നുമാണ് ലക്ഷ്യം. വില്ലേജ് ഒാഫിസറടക്കം ആറുപേരാണിവിടെ ജോലി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡൻറ് കെ. വിദ്യാവതി അധ്യക്ഷയും വില്ലേജ് ഒാഫിസർ എം. മുകുന്ദൻ കൺവീനറുമായ വില്ലേജ് വികസന സമിതി വഴിയാണ് പദ്ധതി നടപ്പാക്കിയത്. ഭൂനികുതി ഒാൺലൈൻ വഴി സ്വീകരിക്കുന്ന നടപടി ഇവിടെ പൂർത്തിയായി.
Next Story