Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2017 5:14 AM GMT Updated On
date_range 16 Sep 2017 5:14 AM GMTകെട്ടിടത്തിൽനിന്ന് തള്ളിയിട്ട് കൊല: പത്ത് സാക്ഷികളെ വിസ്തരിച്ചു
text_fieldsbookmark_border
മഞ്ചേരി: തമിഴ്നാട് കടലൂർ സ്വദേശി ചിന്നയ്യയെ (32) താനാളൂർ മൂച്ചിക്കലിൽ മൂന്നുനില കെട്ടിടത്തിൽനിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പത്തുസാക്ഷികളെ വിസ്തരിച്ചു. മഞ്ചേരി മൂന്നാം അഡീഷനൽ സെഷൻസ് കോടതിയിലാണ് കേസിെൻറ വിചാരണ. താനാളൂർ സ്വദേശികളായ സൈദ് മുഹമ്മദ് (38), ഉമറുൽ ഫാറൂഖ് (39), മുഹമ്മദ് അഷ്റഫ് (38) എന്നിവരാണ് കേസിൽ പ്രതികൾ. 2014 ഏപ്രിൽ 15ന് രാത്രി 10.30നാണ് സംഭവം. കിണർ ജോലിക്കാരായ ചിന്നയ്യയും സുഹൃത്തുക്കളും താമസിച്ചിരുന്ന കെട്ടിടത്തിന് മുകളിൽവെച്ച് ബഹളമുണ്ടാവുകയും പ്രതികൾ ചിന്നയ്യയെ താഴേക്ക് വലിച്ച് എറിയുകയുമായിരുന്നു എന്നാണ് കേസ്. 34 സാക്ഷികളാണ് കേസിൽ. അഡീഷനൽ പബ്ലിക് പ്രൊസിക്യൂട്ടർ കെ.പി. അബ്ദുൽ ഗഫൂറാണ് കേസിൽ ഹാജരാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story