Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുമരക്കാവിൽ രാത്രി...

തുമരക്കാവിൽ രാത്രി പൊലീസിന് നേരെ കല്ലേറ്

text_fields
bookmark_border
തിരൂർ: ഉപതെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ സംഘർഷമുണ്ടായ തുമരക്കാവിൽ വെള്ളിയാഴ്ച രാത്രി പൊലീസിന് നേരെ കല്ലേറ്. എസ്.ഐ സുമേഷ് സുധാകറിന് പരിക്കേറ്റു. രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. രാവിലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ലീഗും സി.പി.എമ്മും രാത്രി ചെമ്പ്രയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ആദ്യം സി.പി.എമ്മാണ് പ്രകടനം നടത്തിയത്. ഇതിനിടെ ലീഗ് സ്ഥാനാർഥിയുടെ പ്രചാരണ സാമഗ്രികൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ശേഷം ലീഗ് സംഘടിപ്പിച്ച പ്രകടനത്തിനിടെ സി.പി.എം സാമഗ്രികളും നശിപ്പിച്ചു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രവർത്തകരെ വിരട്ടിയോടിച്ചു. പിന്നെയും തമ്പടിച്ച് നിന്നവരെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. സുമേഷ് സുധാകർ തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. Tir L1 police: എസ്.ഐ സുമേഷ് സുധാകർ തിരൂർ ജില്ല ആശുപത്രിയിൽ
Show Full Article
TAGS:LOCAL NEWS 
Next Story