Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2017 5:10 AM GMT Updated On
date_range 2017-09-16T10:40:59+05:30പ്രചാരണ ജാഥക്ക് സ്വീകരണം
text_fieldsരാമപുരം: സംയുക്ത കർഷക സമിതി സെപ്റ്റംബർ 25ന് നടത്തുന്ന രാജ്ഭവൻ മാർച്ചിെൻറ ഭാഗമായുള്ള പ്രചാരണ ജാഥക്ക് പുഴക്കാട്ടിരിയിൽ സ്വീകരണം നൽകി. കാർഷികോൽപന്നങ്ങൾക്ക് തറവില നിശ്ചയിക്കുക, കാർഷിക വായ്പകൾ എഴുതി തള്ളുക, ഡോ. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക എന്നീ ആവശ്യമുന്നയിച്ചാണ് മാർച്ച്. അഡ്വ. ടി.കെ. റഷീദലി അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ കെ. കൃഷ്ണൻകുട്ടി എം.എൽ.എ, എ.വി. വല്ലഭൻ, തുളസിദാസ് മേനോൻ, മോഹനൻ പുളിക്കൽ, എൻ. ഗോപാലകൃഷ്ണൻ പ്രസംഗിച്ചു. രാജ്ഭവൻ മാർച്ചിെൻറ പ്രചാരണാർഥമുള്ള സംയുക്ത കർഷകസമരസമിതി പ്രചാരണറാലി പുഴക്കാട്ടിരിയിൽ കെ. കൃഷ്ണൻകുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
Next Story