Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറി​േതാബ്ര​േതായുടെ...

റി​േതാബ്ര​േതായുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവം –കുമ്മനം

text_fields
bookmark_border
റിേതാബ്രേതായുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവം -കുമ്മനം തിരുവനന്തപുരം: എസ്.എഫ്.ഐ മുൻ അഖിേലന്ത്യ ജനറൽ സെക്രട്ടറിയും ബംഗാളിൽനിന്നുള്ള രാജ്യസഭ എം.പിയുമായ റിതോബ്രേതാ ബാനർജിയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. കണ്ണൂരിൽ പാർട്ടിക്ക് സ്വന്തമായി ആയോധന പരിശീലനകേന്ദ്രങ്ങൾ ഉണ്ടെന്ന തുറന്നുപറച്ചിൽ ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തി‍​െൻറ, പ്രത്യേകിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം തകർക്കുന്നത് ആരാണെന്ന് ഇതോടെ തെളിഞ്ഞെന്ന് അദ്ദേഹം ഫേസ്ബുക്ക് േപാസ്റ്റിൽ കുറിച്ചു. ദേശീയതലത്തിൽതന്നെ പാർട്ടിയെ നിയന്ത്രിക്കുന്നത് കണ്ണൂർ ലോബിയാണെന്നും റിേതാബ്രേതാ പറയുന്നു. കണ്ണൂരിലെ കൊലപാതകങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ലെന്നും പാർട്ടിയുടെ എം.പി തുറന്നുപറയുന്നുണ്ട്. മാത്രവുമല്ല പാർട്ടിക്കെതിരായ ഈ തുറന്നുപറച്ചിലി‍​െൻറ പേരിൽ ത​െൻറ ജീവന് ഭീഷണിയുണ്ടായേക്കാമെന്നും അദ്ദേഹം പറയുമ്പോൾ സി.പി.എം എത്രമാത്രം ക്രിമിനൽവത്കരിക്കപ്പെട്ടു എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമിെല്ലന്ന് കുമ്മനം ആരോപിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story