Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2017 5:10 AM GMT Updated On
date_range 16 Sep 2017 5:10 AM GMTതോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്ന് മാറ്റിനിർത്തണം –വി.എം. സുധീരൻ
text_fieldsbookmark_border
തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്ന് മാറ്റിനിർത്തണം -വി.എം. സുധീരൻ കോട്ടയം: നിയമവിരുദ്ധമായി കായൽ നികത്തി എന്നതടക്കം ഗുരുതര ആക്ഷേപങ്ങൾ ഉയർന്ന തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. മന്ത്രി ആരോപണവിധേയനായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ നിഷ്ക്രിയ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് തിരുത്തണം. അഴിമതിക്കെതിരെ വലിയവായിൽ സംസാരിച്ച പിണറായി വിജയൻ അധികാരത്തിൽ എത്തിയപ്പോൾ ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇ.പി. ജയരാജനെ മന്ത്രിസഭയിൽനിന്ന് മാറ്റിനിർത്തിയ പിണറായി എന്തുെകാണ്ട് തോമസ് ചാണ്ടിയോട് ഇതേ നിലപാട് സ്വീകരിക്കുന്നില്ല. യു.ഡി.എഫ് വിപുലീകരിക്കാനുള്ള ചർച്ചകൾ നടക്കുകയാണ്. യു.ഡി.എഫിൽ നിലവിൽ എല്ലാ പാർട്ടികളും തമ്മിൽ മികച്ച ബന്ധമാണ്. പ്രതിപക്ഷനേതാവിെൻറ യാത്രയോടെ യു.ഡി.എഫ് ശക്തിപ്പെടുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story