Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2017 5:07 AM GMT Updated On
date_range 16 Sep 2017 5:07 AM GMTഇക്കോ ടൂറിസം പോയൻറുകളിലെ സന്ദര്‍ശകര്‍ക്കും ഗൈഡുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ
text_fieldsbookmark_border
നിലമ്പൂര്‍: വനം നോര്‍ത്ത് ഡിവിഷനു കീഴിലെ ചന്തക്കുന്ന് ചാലിയാര്‍ വ്യൂ, കോഴിപ്പാറ, കനോലി പ്ലോട്ട് എന്നീ ഇക്കോ ടൂറിസം പോയൻറുകളിലെ സന്ദര്‍ശകര്‍ക്കും ഗൈഡുകള്‍ക്കും വനം വകുപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏർപ്പെടുത്തിയതായി നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ ഡോ. ആർ. ആടല് അരശന് അറിയിച്ചു. വനം റേഞ്ച് സ്റ്റേഷൻ, ഡിവിഷന് മേഖലകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ദിവസവേതനക്കാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള വനം-വന്യജീവി വകുപ്പും ഓറിയൻറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. അപകട മരണത്തിനിരയാകുന്ന വാച്ചർമാരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം ലഭിക്കും. കൂടാതെ അപകടത്തിെൻറ തോതനുസരിച്ചുള്ള നഷ്ടപരിഹാരവും ലഭിക്കുമെന്നും ഡി.എഫ്.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story