Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാളമല ആദിവാസി കോളനിയിൽ...

പാളമല ആദിവാസി കോളനിയിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കും

text_fields
bookmark_border
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം പാളമല ആദിവാസി കോളനിയിൽ ബ്ലോക്ക് പഞ്ചായത്തി​െൻറ നേതൃത്വത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. ഐക്യ രാഷ്ട്ര സംഘടനയുടെ അവകാശ പ്രഖ്യാപനത്തി​െൻറ പത്താം വാർഷികത്തോടനുബന്ധിച്ചാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ആദിവാസികളുടെ നിലവിലുള്ള പരമ്പരാഗത രീതികൾ നിലനിർത്തിക്കൊണ്ട് വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ളം തുടങ്ങിയ മേഖലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ മാസ്റ്റർ നിർവഹിച്ചു. ഊരുമൂപ്പൻ മാധവന് ശ്രീകൃഷ്ണപുരം ജെ.സി.ഐ കട്ടിലും കിടക്കയും ചടങ്ങിൽ സമ്മാനിച്ചു. കോളനിയിലെ എസ്.എസ്.എൽ.സി വിജയികളെ അനുമോദിച്ചു. ട്രൈബൽ ഓഫിസർ അജീഷ് ഭാസ്കർ പദ്ധതി വിശദീകരിച്ചു. ടി. രാമച്ചൻ, ഉഷാ നാരായണൻ, കെ. മൊയ്തു കുട്ടി, അഹമ്മദ് കുട്ടി, സുബ്രഹ്മണ്യൻ, വി. രാമകൃഷ്ണൻ, കെ. പ്രസാദ്, വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ചിത്രവിവരണം: പാളമലയിൽ വിവിധ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ മാസ്റ്റർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story