Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമദ്യവ്യാപന നടപടികൾ...

മദ്യവ്യാപന നടപടികൾ സർക്കാർ പിൻവലിക്കണം -^മത സംഘടനകൾ

text_fields
bookmark_border
മദ്യവ്യാപന നടപടികൾ സർക്കാർ പിൻവലിക്കണം --മത സംഘടനകൾ ചങ്ങരംകുളം: മദ്യം വ്യാപിപ്പിക്കാൻ സർക്കാർ കൈക്കൊണ്ട നടപടികൾ പിൻവലിക്കണമെന്ന് ചങ്ങരംകുളത്ത് മതസംഘടനകൾ ആവശ്യപ്പെട്ടു. മദ്യശാല ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 മീറ്ററാക്കി കുറച്ചതും മദ്യശാല അനുമതിക്കുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് എടുത്തുകളഞ്ഞതും അപക്വമാണെന്ന് യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ജനങ്ങൾക്ക്‌ നൽകിയ ഉറപ്പാണ് സർക്കാർ ലംഘിക്കുന്നത്‌. മദ്യവ്യാപന നടപടികൾ സർക്കാർ പിൻവലിച്ചില്ലെങ്കിൽ സത്യഗ്രഹ സമരം ആരംഭിക്കാൻ യോഗം തീരുമാനിച്ചു. ഇരുവിഭാഗം സുന്നി സംഘടനകളെ പ്രതിനിധീകരിച്ച്‌ കാസിം ഫൈസി പോത്തനൂർ, സിദ്ദീഖ്‌ മൗലവി അയിലക്കാട്, പി.വി. മുഹമ്മദ്‌ മൗലവി, കെ. മൂസ മൗലവി‌, വാരിയത്ത്‌ മുഹമ്മദലി, റാഫി പെരുമുക്ക്, നൗഫൽ സഅദി, കെ.എൻ.എം പ്രതിനിധികളായ കെ.എ. ഹമീദ്‌ മാസ്റ്റർ, കുഞ്ഞിമുഹമ്മദ്‌ പന്താവൂർ, സി.വി അബ്ദുല്ലക്കുട്ടി പൊന്നാനി, പി.പി. ഖാലിദ്‌, ഹിലാൽ അയിരൂർ, ജമാഅത്തെ ഇസ്ലാമിയെ പ്രതിനിധീകരിച്ച്‌ എം.വി. അഷ്‌റഫ്‌, പി.പി. ഉമർ കുട്ടി എന്നിവർ സംസാരിച്ചു. പി.പി.എം. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. ചങ്ങരംകുളം പൗരസമിതി ഭാരവാഹികളായ പി. ബാലൻ, ടി. കൃഷ്ണൻ നായർ, മുജീബ്‌ കോക്കൂർ, ഹമീദ്‌ ചിയ്യാനൂർ, പി.പി. ഷുഹൈബ്‌, പി.കെ. അബ്ദുല്ലക്കുട്ടി, കെ.സി. അലി, ബഷീർ ചിയ്യാനൂർ, സുരേഷ്‌ ആലങ്കോട്‌, പൊന്നാനി താലൂക്ക്‌ ജനാധികാര സംരക്ഷണ സമിതി സെക്രട്ടറി ടി.എ. ഖാദർ എന്നിവർ സംസാരിച്ചു. പാലപ്പെട്ടിയിൽ അക്രമം: ലീഗ് ഓഫിസ് തല്ലിത്തകർത്തു മൂന്ന് പേർക്കെതിരെ കേസ് പെരുമ്പടപ്പ്: പാലപ്പെട്ടി ലീഗ് ഓഫിസ് ഒരു സംഘം തല്ലിത്തകർത്തു. ഓഫിസിൽ ഉണ്ടായിരുന്ന തെക്കൂട്ട് നബീൽ (19), മുഹാഫ് (22) എന്നിവർക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്നു പേർക്കെതിരെ പെരുമ്പടപ്പ് പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ലീഗ് ആരോപിച്ചു. നബീലി​െൻറ പരിക്ക് ഗുരുതരമാണ്. ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീഗ് ഓഫിസിലെ ഫർണിച്ചറുകൾ പൂർണമായി തല്ലിത്തകർത്തിട്ടുണ്ട്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം സി.പി.എമ്മി​െൻറ ഫ്ലെക്സ് ബോർഡ് വെക്കുന്നതുമായി ഉണ്ടായ കശപിശയാണ് ആക്രമണത്തിന് കാരണമായതെന്ന് കരുതുന്നു. രണ്ട് ദിവസമായി പ്രദേശത്തെ ലീഗ്, ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ അസ്വാരസ്യം നിലനിൽക്കുന്നുണ്ടായിരുന്നു. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിൽ നടന്ന സമാധാന യോഗത്തിൽ വെള്ളിയാഴ്ച റവന്യു അധികൃതർ എത്തി സ്ഥലം പരിശോധന നടത്തി തീരുമാനം എടുക്കാനും തീരുമാനിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പെരുമ്പടപ്പ് എസ്.ഐ. വിനോദ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story