Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2017 5:14 AM GMT Updated On
date_range 2017-09-15T10:44:58+05:30തിരൂരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ പട്ടാപ്പകൽ കവർച്ച
text_fieldsതിരൂർ: നഗരത്തിൽ പട്ടാപ്പകൽ കവർച്ച. മാവുംകുന്ന് റോഡിലെ ക്വാർട്ടേഴ്സിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിെൻറ പിൻവാതിൽ തകർത്താണ് മോഷണം. മുറിയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായതായി തൊഴിലാളികൾ തിരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രാവിലെ ഏേഴാടെ ജോലിക്ക് പോയവർ പത്തരയോടെ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കഴിഞ്ഞ മാസം സമാന രീതിയിൽ മാവുംകുന്നിലെ വീട്ടിലും കവർച്ച ശ്രമമുണ്ടായിരുന്നു. അർധരാത്രി സംഘം പിറകുവശത്തെ വാതിൽ തകർത്തെങ്കിലും വീട്ടമ്മ ഉണർന്നതോടെ രക്ഷപ്പെടുകയായിരുന്നു. രണ്ട് മാസം മുമ്പ് മാവുംകുന്നിന് സമീപത്തെ മസ്ജിദിലെ ധർമപ്പെട്ടി തകർത്തും മോഷണമുണ്ടായി. പ്രദേശത്ത് പൊലീസ് പട്രോളിങ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story