Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2017 5:14 AM GMT Updated On
date_range 15 Sep 2017 5:14 AM GMTകരിയർ ഗൈഡൻസ് ക്ലാസ്
text_fieldsbookmark_border
തിരൂർ: താലൂക്ക് മണ്ണാൻ -വണ്ണാൻ സമുദായ സംഘത്തിെൻറ ആഭിമുഖ്യത്തിൽ തൃക്കണ്ടിയൂർ പി.പി.എൻ.എം.യു.പി സ്കൂളിൽ ഓണക്കൂട്ടായ്മയും കരിയർ ഗൈഡൻസ് ക്ലാസും നടത്തി. റിട്ട. ജില്ല എംപ്ലോയ്മെൻറ് ഓഫിസർ പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ടി. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് ടി.പി. ബാലചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കെ.പി. രവീന്ദ്രൻ, സുരേഷ് ബാബു തലക്കാട്, ടി. വാസുദേവൻ മാസ്റ്റർ, ടി. വാസന്തി ടീച്ചർ, പി.ടി. സുധാകരൻ, ടി.പി. വിവേക് എന്നിവർ സംസാരിച്ചു. കോഫി പൗഡർ പെയിൻറിങ് പ്രദർശനം വൈലത്തൂർ: കോഫി പൗഡർ പെയിൻറിങ് രംഗത്ത് ശ്രദ്ധേയനായ പ്രവാസി സതീഷ് കാവിലകത്തിെൻറ മുപ്പതോളം പെയിൻറിങ്ങുകളുടെ പ്രദർശനം ശനിയാഴ്ച അത്താണിക്കൽ എ.എം.എൽ.പി സ്കൂളിൽ നടത്തും. ദുബൈ, അബൂദബി എന്നിവിടങ്ങളിൽ ചിത്രകാരന്മാരുടെ സംഘടനയായ എക്സോട്ടിക് ഡ്രീംസ് നടത്തിയ പ്രദർശനത്തിൽ സതീഷ് പങ്കെടുത്തിട്ടുണ്ട്. രാവിലെ 10.30 മുതൽ വൈകീട്ട് മൂന്ന് വരെയാണ് പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story