Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമങ്ങാട്ടുമുറിയിൽ...

മങ്ങാട്ടുമുറിയിൽ വന്യജീവി; നാട്ടുകാർ ഭീതിയിൽ

text_fields
bookmark_border
പുളിക്കൽ: ഒളവട്ടൂർ മങ്ങാട്ടുമുറിയിൽ വന്യജീവിയെ കണ്ടത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. വ്യാഴാഴ്ച പുലർച്ച റബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് വന്യജീവിയെ കണ്ടത്. പുലിയെന്ന് കരുതി ഭയന്നുവിളിച്ച ഇയാൾ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും വന്യജീവിയെ കണ്ടെത്താനായില്ല. വന്യജീവി കിടന്നിടത്ത് കൊഴിഞ്ഞ രോമങ്ങളും കാൽപാടുകളും കണ്ടെത്തി. നിലമ്പൂരിൽനിന്ന് വനം വകുപ്പ് റാപ്പിഡ് റെസ്‌പോൺസ് ടീം സ്ഥലത്തെത്തി പരിശോധിച്ചു. പ്രദേശത്ത് കണ്ട വന്യജീവി കാട്ടുപൂച്ചയാവാനാണ് സാധ്യതയെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
Show Full Article
TAGS:LOCAL NEWS 
Next Story