Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2017 5:07 AM GMT Updated On
date_range 15 Sep 2017 5:07 AM GMTത്രിവത്സര എൽ.എൽ.ബി: പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെൻറ് നടപടിക്രമങ്ങൾ ആരംഭിച്ചു
text_fieldsbookmark_border
ത്രിവത്സര എൽ.എൽ.ബി: കേന്ദ്രീകൃത അലോട്ട്മെൻറ് നടപടിക്രമങ്ങൾ ആരംഭിച്ചു തിരുവനന്തപുരം: കേരളത്തിലെ നാല് ഗവ. ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും ത്രിവത്സര എൽ.എൽ.ബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെൻറ് നടപടിക്രമങ്ങൾ ആരംഭിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ 17ന് വൈകീട്ട് അഞ്ചുവരെ ഒാൺലൈനായി ഒാപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. 17ന് വൈകീട്ട് അഞ്ചുവരെ ഒാൺലൈനായി രജിസ്റ്റർ ചെയ്യുന്ന ഒാപ്ഷനുകളുടെ അടിസ്ഥാനത്തിൽ ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ സെപ്റ്റംബർ 19, 20 തീയതികളിൽ കോളജുകളിൽ ഹാജരായി പ്രവേശനം നേടണം. അലോട്ട്മെൻറുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെട്ട വിജ്ഞാപനം www.cee.kerala.org എന്ന വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പറുകൾ: 0471 2339101, 2339102, 2339103, 2339104.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story