Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'നിലമ്പൂര്‍ ഗവ....

'നിലമ്പൂര്‍ ഗവ. കോളജില്‍ സംസ്കൃതം കോഴ്സ് അനുവദിക്കണം'-

text_fields
bookmark_border
പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടത്ത് ആരംഭിക്കുന്ന നിലമ്പൂര്‍ ഗവ. കോളജില്‍ ഐഛിക വിഷയമായി സംസ്കൃതം പഠിക്കാന്‍ കോഴ്സ് അനുവദിക്കണമെന്നും സ്കൂളുകളില്‍ പ്രാഥമിക തലം മുതല്‍ സംസ്കൃതം നിര്‍ബന്ധമാക്കണമെന്നും വണ്ടൂര്‍ വിദ്യാഭ്യാസ ജില്ല സംസ്കൃത കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൂക്കോട്ടുംപാടത്ത് നടന്ന സംസ്കൃത ദിനാഘോഷം അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.എം. ബിജു അധ്യക്ഷത വഹിച്ചു. ഗവ. കോളജ് സ്പെഷല്‍ ഓഫിസര്‍ സി.പി. സലാഹുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി സ്റ്റാന്‍ലി ഗോമസ് പ്രമേയം അവതരിപ്പിച്ചു. മുതിര്‍ന്ന സംസ്കൃത അധ്യാപകരായ ഒ. ഗംഗാധരന്‍, സരസമ്മ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. വാര്‍ഡ്‌ അംഗം മുനീഷ കടവത്ത്, ഡോളി തോമസ്‌, ശിവന്‍ നെല്ലെങ്ങര, വി.ബി. വിനുരാജ്, ടി.കെ. സതീശന്‍, മാനസ് പുല്ലൂര്‍, ജയശങ്കര്‍, എസ്. ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ പ്രശ്നോത്തരി മത്സരം, കലാമണ്ഡലം രജിത്തി​െൻറ ചാക്യാർകൂത്ത് എന്നിവ നടന്നു. പൂക്കോട്ടുംപാടം വ്യാപാരഭവന്‍ പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്ര ഉള്ളാട് സ്കൂളില്‍ സമാപിച്ചു. ppm1 വണ്ടൂര്‍ ഉപജില്ല സംസ്കൃത ദിനാഘോഷത്തോടനുബന്ധിച്ച് പൂക്കോട്ടുംപാടത്ത് നടന്ന സാംസ്കാരിക ഘോഷയാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story