Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതദ്ദേശീയ ജനതയുടെ അവകാശ ...

തദ്ദേശീയ ജനതയുടെ അവകാശ പ്രഖ്യാപന വാർഷികം: പരിപാടികൾക്ക് തുടക്കം

text_fields
bookmark_border
പാലക്കാട്: ആദിവാസികൾക്ക് അർഹമായ ഭൂമിയുടെയും തലമുറകൾ കൈമാറിയ കല, സാംസ്കാരം, വൈദ്യം, ഭക്ഷണം, ഭാഷ, വിഭവങ്ങൾ, മറ്റ് പാരമ്പര്യ അറിവുകൾ എന്നിവയുടെയും സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ജില്ലയിൽ തദ്ദേശീയ ജനതയുടെ അവകാശ പ്രഖ്യാപന വാർഷികവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് തുടക്കമായി. 2007ൽ ഐക്യരാഷ്ട്രസഭ നടത്തിയ പ്രഖ്യാപനത്തി​െൻറ 10ാം വാർഷിക ഭാഗമായി പട്ടികവർഗ വികസന വകുപ്പി‍​െൻറ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ആദിവാസി കോളനികളിൽ അടിസ്ഥാന വികസന ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പാലക്കാട് പട്ടികവർഗ വികസന ഓഫിസിന് കീഴിലുള്ള തെരഞ്ഞെടുത്ത 102 കോളനികൾ കേന്ദ്രീകരിച്ചും അട്ടപ്പാടിയിലെ 192 കോളനികളിലും തുടർ പ്രവർത്തനം നടത്തും. ചിറ്റൂർ താലൂക്കിലെ അഞ്ച് കോളനികളിൽ അഡീഷനൽ ൈട്രബൽ സബ് പ്ലാൻ (എ.ടി.എസ്.പി) പ്രകാരം പൂർത്തിയാക്കിയ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം സ്രാമ്പി-നെടുമ്പാറ കോളനിയിൽ കെ. കൃഷ്ണൻകുട്ടി എം.എൽ.എ നിർവഹിച്ചു. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. ബബിത അധ്യക്ഷത വഹിച്ചു. ൈട്രബൽ ഡെവലപ്മ​െൻറ് ഓഫിസർ പി.കെ. സുരേഷ്കുമാർ നേതൃത്വം നൽകി. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് മുല്ലക്കര എസ്.ടി കോളനിയിൽ ജില്ല പഞ്ചായത്ത് ൈട്രബൽ സബ് പ്ലാൻ പ്രകാരം നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിന്ദു സുരേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. പുതുശ്ശേരി പഞ്ചായത്തിലെ ഒമ്പത് കുടുംബങ്ങൾക്ക് പട്ടികവർഗ വികസന വകുപ്പ് ഏറ്റെടുത്ത് നൽകിയ 25 സ​െൻറ് മുതൽ ഒരേക്കർ വരെയുള്ള ഭൂമിയുടെ ആധാരത്തി‍​െൻറ പകർപ്പ് വിതരണം ചെയ്തു. 18 കുടുംബങ്ങൾക്ക് വനാവകാശ രേഖ നൽകി. പെരുമാട്ടി, എരുത്തേമ്പതി, മുതലമട, പുതുപ്പരിയാരം, പുതുശ്ശേരി പഞ്ചായത്തുകളിലെ ആറ് സ്പോർട്സ് ക്ലബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. അയിലൂർ പ്രീമെട്രിക്ക് ഹോസ്റ്റൽ നിർമാണത്തിന് സ്വകാര്യ വ്യകതി വിട്ടുനൽകുന്ന 30 സ​െൻറ് സ്ഥലം പട്ടികവർഗ വികസന വകുപ്പിന് കൈമാറി. അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ മട്ടത്തുകാട് കോളനിയിലെ 25 കുടുംബങ്ങൾക്ക് 1,000 ലിറ്ററി​െൻറ വാട്ടർ ടാങ്ക് വിതരണം ചെയ്തു. അട്ടപ്പാടി മേഖലയിലെ 192 ഊരുകളിലെയും മൂപ്പൻമാരെ ഉൾപ്പെടുത്തി അവകാശ സംരക്ഷണ പ്രഖ്യാപന സന്ദേശം ഉൾക്കൊള്ളുന്ന ശിൽപശാലയും അഗളിയിൽ അവകാശ സംരക്ഷണ റാലിയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. കൂടാതെ ആദിവാസി മേഖലകളിലെ സ്കൂളുകളിൽ അവകാശ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലി. ഇതിനു പുറമെ ഊരുകളിൽ ലഹരി- ശുചിത്വ പരിപാലനം വിഷയങ്ങളിൽ എക്സൈസി​െൻറയും ആരോഗ്യ- ശുചിത്വമിഷൻ എന്നിവയുടെയും ആഭിമുഖ്യത്തിൽ ബോധവത്കരണവും തുടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story