Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅണ്ടര്‍ 17 ചെസ് പി....

അണ്ടര്‍ 17 ചെസ് പി. വിശ്വജിത്ത്, കെവിന്‍ പോള്‍ റോയ്​ ചാമ്പ്യന്മാര്‍

text_fields
bookmark_border
കോട്ടക്കല്‍: ചെസ് അസോസിയേഷന്‍ ഓഫ് മലപ്പുറത്തി​െൻറ ആഭിമുഖ്യത്തില്‍ കോട്ടക്കലില്‍ നടന്ന അണ്ടര്‍ 17 ചെസ് സെലക്ഷൻ ചാമ്പ്യന്‍ഷിപ്പില്‍ ഓപണ്‍ വിഭാഗത്തില്‍ പി. വിശ്വജിത്ത്, കെവിന്‍പോള്‍ റോയിയും സംയുക്ത ചാമ്പ്യന്മാരായി. ഗേള്‍സ് വിഭാഗത്തില്‍ പി. ഷിഫ്നയും വിജയിച്ചു. വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ഡോ. കെ. സതീശ്, റോയ് എന്നിവര്‍ വിതരണം ചെയ്തു. ബിനീഷ് ശങ്കര്‍ ചീഫ് ആര്‍ബിറ്ററായി മത്സരങ്ങള്‍ നിയന്ത്രിച്ചു. അസോസിയേഷന്‍ സെക്രട്ടറി കെ. ഹഫീസ്, പ്രസിഡൻറ് കെ.കെ. ആഷിഖ്, പി. സലീം, ജമാല്‍ മുഹമ്മദ്, പി. സാനിദ് എന്നിവര്‍ സംസാരിച്ചു. വിജയികള്‍ സെപ്റ്റംബർ 23, 24 തീയതികളില്‍ പത്തനംതിട്ടയില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ലക്ക് വേണ്ടി കളിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story