Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂന്താനം...

പൂന്താനം ക്ഷേത്രത്തില്‍ സപ്താഹത്തിന് തുടക്കം

text_fields
bookmark_border
പട്ടിക്കാട്: ഗുരുവായൂര്‍ ദേവസ്വം കീഴേടം പൂന്താനം മഹാവിഷ്ണു-കൃഷ്ണ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. മൂത്തേടം വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. യജ്ഞത്തിന് തുടക്കംകുറിച്ച് ചൊവ്വാഴ്ച വൈകീട്ട് ആചാര്യവരണം നടന്നു. തുടര്‍ന്ന്, ക്ഷേത്രം തന്ത്രി മൂത്തേടം നാരായണന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി. ക്ഷേത്രത്തിന് സമീപത്തെ ജ്ഞാനപ്പാന മന്ദിരത്തിലാണ് സപ്താഹം നടക്കുന്നത്. ദിവസവും രാവിലെ ആറ് മുതലാണ് ഭാഗവത പാരായണം. പടംg/wed/poonthanam sapthaham പൂന്താനം മഹാവിഷ്ണു-കൃഷ്ണ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ച് മൂത്തേടം നാരായണന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തുന്നു-
Show Full Article
TAGS:LOCAL NEWS 
Next Story