Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2017 5:08 AM GMT Updated On
date_range 14 Sep 2017 5:08 AM GMTസ്മാർട്ട് റൂം കെട്ടിടോദ്ഘാടനം
text_fieldsbookmark_border
അലനല്ലൂർ: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച സ്മാർട്ട് റൂം കെട്ടിടം എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. എം.പി ഫണ്ടിൽനിന്ന് 14.7 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാർട്ട് റൂം നിർമിച്ചത്. സ്മാർട്ട് ബോർഡ്, പ്രൊജക്ടർ, കമ്പ്യൂട്ടർ, പ്രത്യേക ഇരിപ്പിടം എന്നിവയാണ് സ്മാർട്ട് റൂമിൽ സജ്ജീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഗിരിജ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം. ജിനേഷ്, പഞ്ചായത്ത് അംഗങ്ങളായ ഉമ്മർ ഖത്താബ്, റഷീദ് ആലായൻ, കുന്നുമ്മൽ സുനിത, പി.ടി.എ പ്രസിഡൻറ് പി. മുസ്തഫ, വൈസ് പ്രസിഡൻറ് കാസിം ആലായൻ, നിർമിതി കേന്ദ്ര പ്രോജക്ട് എൻജിനീയർ ബിന്ദു, കെ.കെ.എസ്. പ്രിൻസിപ്പൽ സി. സെയ്തലവി, പ്രധാനാധ്യാപകൻ എം.ആർ. സുകുമാരൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ സി. സുധാറാണി, സഹകരണ ബാങ്ക് പ്രസിഡൻറ് ടി.വി. സെബാസ്റ്റ്യൻ, മോഹൻദാസ്, മുംതാസ്, സി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫുട്ബാൾ മൈതാന നവീകരണ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ അലനല്ലൂർ ഹൈസ്കൂളിനെ ഉൾപ്പെടുത്തുമെന്ന് എം.ബി. രാജേഷ് എം.പി അറിയിച്ചു. അലനല്ലൂർ ജി.എച്ച്.എസിൽ നിർമിച്ച സ്മാർട്ട് റൂം കെട്ടിടം എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story