Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസ് ഓടിക്കുന്നതിനിടെ...

ബസ് ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ കുടുങ്ങി

text_fields
bookmark_border
മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. യാത്രക്കാരൻ നൽകിയ പരാതിയിൽ മലപ്പുറം-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ഡ്രൈവർ രവീന്ദ്രനെതിരെയാണ് നടപടി. മലപ്പുറം ഡിപ്പോയിലെ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തെത്തുടർന്ന് ഇയാളെ അസി. ട്രാൻസ്പോർട്ട് ഓഫിസർ സസ്പെൻഡ് ചെയ്യുകയായിരുന്നു. മേയ് ആറിനാണ് പരാതിക്കാസ്പദമായ സംഭവം. മലപ്പുറത്തുനിന്ന് തിരുവനന്തപുരത്തേ് പോകവെ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട യാത്രക്കാരിലൊരാൾ ദൃശ്യം പകർത്തുകയും ട്രാൻസ്പോർട്ട് കമീഷണർക്ക് ഇ-മെയിലിൽ പരാതി അയക്കുകയുമായിരുന്നു. ഫോൺ ഉപയോഗിക്കുന്നതി​െൻറ ഫോട്ടോയാണ് കൂടെ വെച്ചിരുന്നത്. ട്രാൻസ്പോർട്ട് കമീഷണർ പരാതി മലപ്പുറം ഡിപ്പോയിലെ വിജിലൻസ് വിഭാഗത്തിന് കൈമാറി. ഇവർ ആവശ്യപ്പെട്ടതിനെത്തുടർന്ന് പരാതിക്കാരനായ ഉണ്ണികൃഷ്ണൻ ഡ്രൈവർ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഫോണിൽ സംസാരിക്കുന്നതി​െൻറ അരമണിക്കൂറോളം ദൈർഘ്യമുള്ള ദൃശ്യങ്ങളും വാട്സ്ആപ്പിൽ അയച്ചുകൊടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story