Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫാ. ടോം...

ഫാ. ടോം പ്രധാനമന്ത്രിക്ക്​ നന്ദി അറിയിച്ചെന്ന്​ സുഷമ​

text_fields
bookmark_border
ഫാ. ടോം പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചെന്ന് സുഷമ ന്യൂഡൽഹി: തീവ്രവാദികളിൽനിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അവകാശപ്പെട്ടു. വത്തിക്കാനിലുള്ള ഫാ. ടോമുമായി താൻ സംസാരിച്ചെന്നും മോചനത്തിന് ശ്രമം നടത്തിയ മോദിയെ നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞതായും സുഷമ ട്വിറ്ററിൽ കുറിച്ചു. രക്ഷാപ്രവർത്തനത്തിന് സഹായിച്ച എല്ലാ സർക്കാറുകൾക്കും ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. മോചനത്തിനുവേണ്ടി പ്രാർഥിച്ച ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചതായും സുഷമ ട്വിറ്ററിൽ കുറിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story