ഒറ്റപ്പാലം കോഓപറേറ്റിവ് അർബൻ ബാങ്കിന് ബാങ്കിങ് ഫ്രണ്ടിയേഴ്‌സ് അവാർഡ്

05:13 AM
13/09/2017
ഒറ്റപ്പാലം: കോഓപറേറ്റിവ് അർബൻ ബാങ്കിന് ബാങ്കിങ് ഫ്രണ്ടിയേഴ്‌സ് അവാർഡ് നേട്ടം. ജയ്‌പൂരിൽ നടന്ന ചടങ്ങിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടർ വി.ആർ. ദാസിൽനിന്ന് ബാങ്ക് വൈസ് ചെയർമാൻ പി.എം. ദേവദാസ്, ഡയറക്ടർ കെ.ടി. മുഹമ്മദ്, ജനറൽ മാനേജർ ടി. ഗോപിനാഥൻ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. അർബൻ ബാങ്ക് വിഭാഗത്തിൽ ഏറ്റവും നല്ല ഡാറ്റ സെക്യൂരിറ്റി ഏർപ്പെടുത്തിയതിനാണ് പുരസ്‌കാരം. വിവിധ മേഖലകളിൽ മികവുറ്റ പ്രവർത്തനം കാഴ്ചെവച്ചതിന് തുടർച്ചയായി അഞ്ചാം തവണയാണ് ബാങ്കിനെ അവാർഡ് തേടിയെത്തുന്നത്. ബാങ്കിങ് ഫ്രണ്ടിയേഴ്‌സ് അവാർഡ് ജയ്പൂരിൽ നടന്ന ചടങ്ങിൽ ഒറ്റപ്പാലം കോഓപറേറ്റിവ് അർബൻ ബാങ്ക് അധികൃതർ ഏറ്റുവാങ്ങുന്നു
COMMENTS