Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2017 5:10 AM GMT Updated On
date_range 2017-09-13T10:40:59+05:30ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽ ജീവഭയത്തോടെ കുഞ്ഞിമാളുവമ്മയും മകളും
text_fieldsപാലക്കാട്: ഭാഗ്യംകൊണ്ടാണ് തൊണ്ണൂറുകാരി കുഞ്ഞിമാളുവമ്മയും അറുപത് പിന്നിട്ട മകൾ ശാന്തയും കഴിഞ്ഞ വെള്ളിയാഴ്ച രാത്രി രക്ഷപ്പെട്ടത്. മഴ പെയ്ത് തോർന്ന രാത്രിയിൽ പത്ത് മണിയോടെ അപ്രതീക്ഷിതമായി ഇവരുടെ വീടിെൻറ മുക്കാൽ ഭാഗവും ഇടിഞ്ഞുപൊളിഞ്ഞു വീണു. ശബ്ദം കേട്ട് അമ്മയെയുംകൊണ്ട് ശാന്ത ഓടിയതിനാൽ ഒന്നും സംഭവിച്ചില്ല. വീട്ടിലെ ആടുകളെ അയൽപക്കത്തെ കുട്ടികൾ പുറത്തെത്തിച്ചതിനാൽ അവക്കും ഒന്നും പറ്റിയില്ല. വീട് പൊളിഞ്ഞ് ഒരാഴ്ചയായിട്ടും അതേ വീട്ടിലെ ഒരു മൂലയിലാണ് ഇരുവരും താമസം. കനത്ത മഴ പെയ്താൽ അതും പൊളിഞ്ഞുവീഴും. ജീവൻ പണയംവെച്ചാണ് ഇരുവരും താമസിക്കുന്നത്. ശാന്ത അവിവാഹിതയാണ്. സഹോദരികൾ രണ്ട് പേരും ഭർതൃവീട്ടിലാണ് താമസം. ആട് വളർത്തലും വീട്ടുജോലിക്ക് പോകുന്ന ശാന്തയുടെ വരുമാനവുമാണ് ഇവരുടെ ആശ്രയം. കുഞ്ഞിമാളുവമ്മക്ക് അസുഖം കലശലായതിനാൽ ശാന്ത ഇപ്പോൾ ജോലിക്ക് പോകുന്നില്ല. പാലക്കാട് നഗരസഭ നാലാം വാർഡിൽ പറക്കുന്നം കോളജ് റോഡിലെ വടക്കേപുരയിലാണ് വീട്. കൗൺസിലർ താൽക്കാലിക ഷെഡ് നിർമിച്ച് നൽകാമെന്ന് ഉറപ്പു നൽകിയതായും ഇവർ പറയുന്നു. അധികൃതർ ഇടപെട്ട് വീട് പുനർനിർമിച്ച് നൽകണമെന്നാണ് ഇവരുടെ ആവശ്യം. (((ഫോട്ടോ)))
Next Story