Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രോഗ്രസ്സീവ് ഫോറം...

പ്രോഗ്രസ്സീവ് ഫോറം സെമിനാർ ഇന്ന്

text_fields
bookmark_border
പൊന്നാനി: വിദ്യാർഥി രാഷ്ട്രീയം- സർഗാത്മകതയും സമരോത്സുകതയും എന്ന വിഷയത്തിൽ ഓൾ ഇന്ത്യ പ്രോഗ്രസ്സീവ് ഫോറം പൊന്നാനി സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംവാദം ബുധനാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് ടി.ബി. ആശുപത്രിക്കു സമീപം എസ്.ബി ഓഡിറ്റോറിയത്തിലാണ് പരിപാടി. എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയും സി.പി.എം നേതാവുമായ പ്രൊഫ. എം.എം. നാരായണൻ, മലയാളം സർവകലാശാല കോളജ് പ്രിൻസിപൽ വിജു നായരങ്ങാടി, കെ.പി.സി.സി എക്സി. അംഗം ഇഫ്ത്തിഖാറുദ്ദീൻ, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് അഷ്റഫ് കോക്കൂർ, പ്രോഗ്രസ്സീവ് ഫോറം ജില്ല പ്രസിഡൻറ് അഡ്വ. എം. കേശവൻ നായർ, ചരിത്രകാരൻ പ്രഫ. കടവനാട് മുഹമ്മദ് എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ എൻ. സിറാജുദ്ദീൻ, ഡോ. അനിൽകുമാർ, എവറസ്റ്റ് ലത്തീഫ്, എൻജനീയർ വി.പി. ഗംഗാധരൻ, വി.വി. പ്രസാദ് എന്നിവർ പങ്കെടുത്തു. എടപ്പാളിൽ സി.സി.ടി.വി കാമറകൾ കണ്ണടച്ചു എടപ്പാൾ: ജങ്ഷനിലെ സി.സി.ടി.വി കാമറകൾ പ്രവർത്തനരഹിതമായത് മോഷ്ടാക്കൾക്ക് ഗുണകരമായി. ഏതാനും വർഷം മുമ്പാണ് ലയൺസ് ക്ലബി​െൻറ സഹകരണത്തോടെ പൊലീസ് കോഴിക്കോട്, തൃശൂർ റോഡുകളിൽ കാമറകൾ സ്ഥാപിച്ചത്. ജങ്ഷനിലൂടെ കടന്ന് പോകുന്ന വലിയൊരളവോളം വാഹനങ്ങളുടേയും കാൽനടയാത്രികരുടേയും ദൃശ്യങ്ങൾ ഈ കാമറകൾ വഴി ലഭിച്ചിരുന്നു. ഒരു വർഷത്തിലേറേ കാലമായി കാമറകൾ പ്രവർത്തിച്ചിട്ട്. കാമറകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതി ബില്ല് വട്ടംകുളം പഞ്ചായത്താണ് അടച്ചിരുന്നത്. പഞ്ചായത്ത് തുക അടക്കാതായതോടെ വൈദ്യുതി വിതരണം കെ.എസ്.ഇ.ബി നിർത്തി. കൂടാതെ സാങ്കേതിക പ്രശ്നങ്ങളും കാമറ സംവിധാനത്തിനുണ്ട്. കഴിഞ്ഞ ദിവസം എടപ്പാൾ ജങ്ഷനിലെ കോഴിക്കോട് റോഡിലുള്ള കമ്പ്യൂട്ടർ, മൊബൈൽ ഫോൺ കടയിൽ നിന്ന് രാത്രിയിൽ ഷട്ടർ തകർത്ത് 82,000 രൂപ മോഷണം പോയിരുന്നു. ഈ കേസിൽ ഇതുവരേയും ആരേയും പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story