Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2017 5:10 AM GMT Updated On
date_range 2017-09-13T10:40:59+05:30സ്വന്തം കെട്ടിടത്തില്‍ ഒരു ഹെഡ് പോസ്റ്റ് ഓഫിസ് പോലുമില്ലാതെ ജില്ല
text_fieldsതപാൽ മേഖലയിലെ ദുരവസ്ഥ ബോധ്യമാകാതെ ജനപ്രതിനിധികൾ മഞ്ചേരി: ഹെഡ് പോസ്റ്റ് ഒാഫിസുകൾക്ക് സ്വന്തം കെട്ടിടം എന്ന ആവശ്യം ഇതുവരെ ജില്ലയിൽ നടപ്പായില്ല. മൂന്ന് പതിറ്റാണ്ട് മുമ്പ് വാങ്ങിയ ഭൂമി കാടുപിടിച്ച് നശിക്കുന്നതല്ലാതെ ജനപ്രതിനിധികൾക്കോ സർക്കാറിനോ ഇക്കാര്യം വിഷയമാവുന്നില്ല. മഞ്ചേരി, തിരൂര്‍, പൊന്നാനി, മലപ്പുറം എന്നിവിടങ്ങളിലാണ് ജില്ലയിലെ ഹെഡ്പോസ്റ്റ് ഓഫിസുകള്‍. ഇവ നാലും വാടകക്കെട്ടിടത്തിലാണ്. ഒഴിയാന്‍ നോട്ടീസ് നല്‍കി കെട്ടിട ഉടമകള്‍ നിയമത്തിെൻറ വഴി നോക്കുന്ന സ്ഥിതിയായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. തപാല്‍ മേഖലയോടുള്ള അവഗണനയും കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ വരുത്തിയ മാറ്റവുമാണ് ഈ സ്ഥിതിക്ക് കാരണം. മഞ്ചേരിയിലെ ഭൂമി ജനങ്ങൾക്ക് ഉപകാരപ്രദമായ ആവശ്യങ്ങൾക്ക് സർക്കാർ വിനിയോഗിക്കണമെന്ന് നേരത്തെ ആവശ്യമുയർന്നതാണ്. തപാല്‍ വകുപ്പിലുള്ളവരുടെ കൂട്ടായ്മയും ജനപ്രതിനിധികളും പലതവണ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഞ്ചേരി കച്ചേരിപ്പടിയിലാണ് ഹെഡ്പോസ്റ്റ് ഓഫിസ്, പോസ്റ്റല്‍ സൂപ്രണ്ട് ഓഫിസ് കോഴിക്കോട് റോഡിലും. ഇവ കൂടാതെ മൂന്നു പോസ്റ്റ് ഓഫിസുകളും വാടകക്കെട്ടിടത്തിലാണ്. വില നല്‍കി വാങ്ങിയ സ്ഥലത്ത് കെട്ടിടം നിര്‍മിച്ചാല്‍ ഇവക്ക് മുഴുവന്‍ ആസ്ഥാനമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ട്രാഫിക് ജങ്ഷന് സമീപം മലപ്പുറം റോഡില്‍ 23 സെൻറ് 1984ല്‍ 1.65 ലക്ഷം രൂപ നല്‍കി വാങ്ങിയിട്ടതാണ്. ഇതിപ്പോഴും അതുപോലെ കിടക്കുന്നു. മറ്റു ഹെഡ് പോസ്റ്റ് ഓഫിസ് കേന്ദ്രങ്ങളിലും ഇത്തരത്തിൽ മൂന്ന് പതിറ്റാണ്ടു മുമ്പ് ഭൂമി വാങ്ങിയിട്ടതാണ്. പോസ്റ്റ് ഓഫിസ് കേന്ദ്രങ്ങളില്‍ എ.ടി.എം തുടങ്ങാന്‍ നടപടി പുരോഗമിക്കുമ്പോഴും ജില്ലയിൽ തപാൽ വകുപ്പ് പതിറ്റാണ്ടുകൾ പിറകിലാണ്. മലപ്പുറത്തും മഞ്ചേരിയിലും എ.ടി.എം സൗകര്യം ആലോചിക്കാന്‍പോലും പറ്റുന്നില്ല. സ്വന്തമായി കെട്ടിടമില്ലാത്തതാണ് വലിയ തടസ്സം. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനേക്കാള്‍ വാടക നല്‍കുന്നതാണ് തപാല്‍ വകുപ്പ് ലാഭകരമായി കാണുന്നത്. പടം മഞ്ചേരി ട്രാഫിക് ജങ്ഷന് സമീപം തപാല്‍ വകുപ്പ് വാങ്ങിയ 23 സെൻറ് ഭൂമി കാടുമൂടിയ നിലയിൽ
Next Story