Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅറ്റകുറ്റപ്പണി;...

അറ്റകുറ്റപ്പണി; ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

text_fields
bookmark_border
മെമു പാലക്കാടിനും ഷൊർണൂരിനും ഇടയിൽ റദ്ദാക്കി, മിക്ക ട്രെയിനുകളും വൈകിയോടും പാലക്കാട്: പാലക്കാട് ഡിവിഷനിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ബുധനാഴ്ച മുതൽ സെപ്റ്റംബർ 20 വരെ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായും മറ്റുള്ളവ വൈകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. കോയമ്പത്തൂർ-ഷൊർണൂർ മെമു (66605/66604) പാലക്കാടിനും ഷൊർണൂരിനും ഇടയിൽ ഈ ദിവസങ്ങളിൽ സർവിസ് നടത്തില്ല. ബുധനാഴ്ച മുതൽ 20 വരെ കോയമ്പത്തൂർ-മംഗലാപുരം സെൻട്രൽ ഫാസ്റ്റ് പാസഞ്ചർ (56323) 45ഉം കോഴിക്കോട്-കണ്ണൂർ പാസഞ്ചർ (56657) 30ഉം മിനിറ്റ് വൈകും. മംഗലാപുരം സെൻട്രൽ കോയമ്പത്തൂർ ഇൻറർസിറ്റി എക്സ്പ്രസ് (22609) ഒരു മണിക്കൂർ മുതൽ 75 മിനിട്ട് വരെ വൈകും. നാഗർകോവിൽ-മംഗലാപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16606) ഒന്നരമണിക്കൂർ വൈകും. മംഗലാപുരം ജങ്ഷൻ-മുംബൈ സി.എസ്.ടി (12134) 75 മിനിറ്റ് വൈകി പുറപ്പെടും. യശ്വന്ത്പൂർ-കാർവാർ എക്സ്പ്രസ് (16515) 45 മിനിട്ട് വൈകിയേ മംഗലാപുരത്തുനിന്ന് യാത്ര തുടരുകയുള്ളൂ. മുംബൈ ലോക്മാന്യതിലക്-കൊച്ചുവേളി (12201) ഗരീബ്രഥ് എക്സ്പ്രസ് 16, 19 തീയതികളിൽ രണ്ട് മണിക്കൂർ വൈകും. മുംബൈ ലോക്മാന്യതിലക്-കൊച്ചുവേളി എക്സ്പ്രസ് (22113) സെപ്റ്റംബർ 17, 20 തീയതികളിൽ രണ്ട് മണിക്കൂർ വൈകും. ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം തുരന്തോ എക്സ്പ്രസ് (12284) സെപ്റ്റംബർ 18ന് രണ്ട് മണിക്കൂർ വൈകുമെന്നും അറിയിച്ചു. യശ്വന്ത്പൂർ മംഗലാപുരം സെൻട്രൽ വീക്കിലി എക്സ്പ്രസ് (16565) സെപ്റ്റംബർ 18ന് 25 മിനിറ്റ് വൈകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story