Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2017 5:09 AM GMT Updated On
date_range 2017-09-13T10:39:32+05:30കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി -റിസർവ്-: ബാലാതിരുത്തി നിവാസികൾ സഹകരിക്കും
text_fieldsവള്ളിക്കുന്ന്: കടലുണ്ടി- വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് പ്രദേശത്തുള്ള വള്ളിക്കുന്ന് ബാലാതിരുത്തി നിവാസികളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാൻ വനം വകുപ്പ് തയാറായി. ഇതേ തുടർന്ന് പദ്ധതിയുമായി സഹകരിക്കാൻ ബാലാതിരുത്തി നിവാസികൾ തയാറായേക്കും. അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇ. പ്രദീപ് കുമാറിെൻറ ചേംബറിൽ നടത്തിയ യോഗത്തിലാണ് പദ്ധതി സംബന്ധിച്ച സംശയ നിവാരണം ഉണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് കമ്മിറ്റി ചെയർമാൻ ശിവദാസൻ, ശ്രീകുമാർ മടവമ്പാട്ട്, സജീവ് മടവമ്പാട്ട്, അശോകൻ, മേലയിൽ പ്രേംകുമാർ എന്നിവർ പങ്കെടുത്തു. കമ്യൂണിറ്റി റിസർവിെൻറ നിയമാവലിയിൽ 'പ്രോപ്പർട്ടീസ്' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് മാനേജ്മെൻറ് കമ്മിറ്റിയുടെ സ്വത്തുവഹകളാണ് എന്ന് വിശദീകരിച്ചു. പ്രദേശവാസികളുടെ സ്വത്തുവഹകളാണെന്നാണ് ആദ്യമുണ്ടായിരുന്ന ധാരണ. പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ഉപജീവന മാർഗമായ മീൻപിടിത്തം, കൃഷി എന്നിവയെ പദ്ധതി ബാധിക്കില്ലെന്നും വ്യക്തമാക്കി. മണൽവാരൽ ശാസ്ത്രീയ പഠനങ്ങൾക്കുശേഷം പരിഗണിക്കും. പദ്ധതിയുമായി സഹകരിക്കുമെന്ന് ബാലാതിരുത്തി നിവാസികൾ ഉറപ്പു നൽകി.
Next Story