Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫാദർ ടോം ഉഴുന്നാലി‍െൻറ...

ഫാദർ ടോം ഉഴുന്നാലി‍െൻറ മോചനം: സിബി വയലിലിന്​ ആഹ്ലാദമേറെ

text_fields
bookmark_border
നിലമ്പൂർ (മലപ്പുറം): ഐ.എസ് ഭീകരരുടെ തടവറയിലായിരുന്ന ഫാദർ ടോം ഉഴുന്നാലി‍​െൻറ മോചനം സാധ‍്യമായതിൽ ആഴമേറിയ ആഹ്ലാദത്തിലാണ് നിലമ്പൂർ സ്വദേശിയും മലയോര വികസന സമിതി സംസ്ഥാന പ്രസിഡൻറുമായ സിബി വയലിൽ. ഫാദറി‍​െൻറ മോചനത്തിനായി സംസ്ഥാനത്താദ‍്യം ഉപവാസസമരം നടത്തിയയാളാണ് ഇദ്ദേഹം. മാനാഞ്ചിറ മൈതാനിയിൽ ഏപ്രിൽ 29നായിരുന്നു ഇത്. കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ. മാർ വർഗീസ് ചക്കാലക്കലാണ് സമരം ഉദ്ഘാടനം ചെയ്തത്. ഇതേ ആവശ‍്യമുന്നയിച്ച് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലും ഉപവാസം നടത്തിയിരുന്നു. ഡോ. സെബാസ്റ്റ്യൻ പോൾ ഉൾെപ്പടെയുള്ളവർ ഐക‍്യദാർഢ്യവുമായെത്തി. സമരവേളയിൽ ഓൺലൈൻ മുഖേന രണ്ട് ലക്ഷം പേർ ഒപ്പിട്ട നിവേദനം ശേഖരിച്ച് പ്രധാനമന്ത്രി, രാഷ്ട്രപതി, വിദേശകാര‍്യമന്ത്രി, മാർപാപ്പ എന്നിവർക്ക് നൽകിയിരുന്നു. സമരത്തിന് ശേഷം രാമപുരത്ത് ഫാദറി‍​െൻറ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഇദ്ദേഹത്തി​െൻറ സമരത്തോടെയാണ് മോചനവിഷയം വീണ്ടും സജീവചർച്ചയായത്. മോചനത്തിനായി കേഴുന്ന വിഡിയോ കണ്ടതോടെയാണ് സിബി സമരരംഗത്തേക്കിറങ്ങിയത്. mpgsibi സിബി വയലിൽ ഫാദർ ടോം ഉഴുന്നാലി‍​െൻറ സഹോദരൻ തോമസി‍നൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story