Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണാഘോഷം: മിച്ചം വന്ന...

ഓണാഘോഷം: മിച്ചം വന്ന തുക കാരുണ്യ പ്രവർത്തനത്തിന് നൽകി യുവാക്കൾ

text_fields
bookmark_border
പട്ടാമ്പി: ഓണം-പെരുന്നാൾ ആഘോഷ ഭാഗമായി നടന്ന മത്സരങ്ങളുടെ നടത്തിപ്പിന് ശേഷം ബാക്കി വന്ന തുക കാരുണ്യ പ്രവർത്തനത്തിന് നൽകി യുവാക്കൾ മാതൃകയായി. വിയറ്റ്നാംപടി വി.എഫ്.സി ക്ലബാണ് ചാരിറ്റി പ്രവർത്തനം നടത്തുന്ന വിയറ്റ്നാംപടി ദയ സേവന കേന്ദ്രത്തിന് വാട്ടർ ബെഡ് നൽകിയത്. കൊപ്പം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ എസ്. ഇബ്രാഹിം കുട്ടി കെ. ഹസ്സൻ റഷീദിന് വാട്ടർ ബെഡ് കൈമാറി. ദയ സേവന കേന്ദ്രം സെക്രട്ടറി കെ.ടി. ഹനീഫ, കെ.സി. ഷറഫുദ്ദീൻ, കെ. സജിൻ റിയാസ് എന്നിവർ സംസാരിച്ചു. ക്ലബ് പ്രസിഡൻറ് കെ. നിസാർ, കെ. സഫ്വാൻ, കെ. കുഞ്ഞിമുഹമ്മദ്, പി. മുസ്തഫ, കെ.സി. നാസർ എന്നിവർ സംബന്ധിച്ചു. വിയറ്റ്നാംപടി ദയ സേവന കേന്ദ്രത്തിന് കൊപ്പം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ എസ്. ഇബ്രാഹിംകുട്ടി വാട്ടർ ബെഡ് നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story