Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2017 5:15 AM GMT Updated On
date_range 12 Sep 2017 5:15 AM GMTപുനർജനി ക്യാമ്പിന് തുടക്കം
text_fieldsbookmark_border
വണ്ടൂർ: എടവണ്ണ ഓർഫനേജ് പോളിടെക്നിക് കോളജ് വിദ്യാർഥികളുടെ ആഭിമുഖ്യത്തിൽ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ നടക്കുന്ന പുനർജനി ക്യാമ്പിന് തുടക്കമായി. ആശുപത്രിയിലെ ഉപയോഗശൂന്യമായ ഉപകരണങ്ങൾ നന്നാക്കി ഉപകാരപ്രദമാക്കുകയാണ് ക്യാമ്പിെൻറ ലക്ഷ്യം. എ.പി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കോളജിലെ എൻ.എസ്.എസ് യൂനിറ്റിെൻറ ആഭിമുഖ്യത്തിലാണ് ക്യാമ്പ്. 'യുവത്വം ആസ്തികളുടെ പുനർ നിർമാണത്തിന്' എന്ന ശീർഷകത്തിൽ അഞ്ച് ദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുക. ആശുപത്രിയിൽ കേടായിക്കിടക്കുന്ന ഇലക്ട്രിക് ഉപകരണങ്ങളുൾപ്പെടയുള്ളവ ക്യാമ്പിൽ വിദ്യാർഥികൾ നന്നാക്കിയെടുക്കും. താലൂക്ക് ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ജുവൈരിയ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ വി. ജാനിഷ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കാപ്പിൽ ജോയ്, പ്രിൻസിപ്പൽ പി.പി. മൻസൂർ അലി, കെ.സി. കുഞ്ഞിമുഹമ്മദ്, എൻ.എസ്.എസ് ഫീൽഡ് ഓഫിസർ പി. സുഹൈൽ ഹംസ, ഫീൽഡ് അസിസ്റ്റൻറുമാരായ എം. ഇഹ്സാന, പി. സാബിത്ത് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story