Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതസ്രാക്കിൽ വിജയ‍െൻറ...

തസ്രാക്കിൽ വിജയ‍െൻറ പ്രതിമ അനാച്ഛാദനം ചെയ്തു

text_fields
bookmark_border
പാലക്കാട്: സമകാലിക സാഹചര്യത്തിൽ കഥാകൃത്ത് ഒ.വി. വിജയ‍​െൻറ അസാന്നിധ്യം സാംസ്കാരിക രംഗത്ത് വലിയ വിടവാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഒ.വി. വിജയൻ സ്മാരക സമിതി തസ്രാക്കിൽ നിർമിച്ച ഒ.വി. വിജയ‍​െൻറ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു മന്ത്രി. തസ്രാക്കിലേക്കുളള വഴിമധ്യേ നിർമിച്ച വഴിയമ്പലത്തി‍​െൻറ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കൂമങ്കാവ് കനാലി‍​െൻറ സമീപത്താണ് വഴിയമ്പലം. സ്മാരക സമിതി ചെയർമാൻ ടി.കെ. നാരായണദാസ് അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി, ജില്ല പഞ്ചായത്ത് അംഗം നിതിൻ കണിച്ചേരി, ജില്ല കലക്ടർ ഡോ. പി. സുരേഷ് ബാബു, സെക്രട്ടറി ടി.ആർ. അജയൻ, സ്മാരക ഭരണസമിതി അംഗം റഷീദ് കണിച്ചേരി, പ്രഫ. സി.പി. ചിത്രഭാനു, മുണ്ടൂർ സേതുമാധവൻ, ആഷാ മേനോൻ, പ്രഫ. പി.എ. വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story