Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡിൽ കോഴിമാലിന്യം...

റോഡിൽ കോഴിമാലിന്യം തള്ളൽ പതിവാകുന്നു

text_fields
bookmark_border
വള്ളിക്കുന്ന്: നീണ്ട ഇടവേളക്ക് ശേഷം വൻതോതിൽ കോഴിയവശിഷ്ടങ്ങൾ ഇരുട്ടി​െൻറ മറവിൽ റോഡിൽ തള്ളുന്നു. ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ ദേശീയപാതയിലും മറ്റു റോഡുകളിലുമാണ് തള്ളുന്നത്. ഒലിപ്രം -ചെട്ടിയാർമാട് റോഡിൽ സർവകലാശാല കാമ്പസിൽ ഉൾപ്പെടെ മാലിന്യം ചാക്കുകളിൽ കെട്ടി കിടക്കുകയാണ്. നേരത്തെ നാട്ടുകാർ കാവലിരുന്നു മാലിന്യം തള്ളുന്ന സംഘങ്ങളെ പിടികൂടിയിരുന്നു. നാട്ടുകാർ പിന്മാറിയതോടെയാണ് വീണ്ടും മാലിന്യ നിക്ഷേപം. മാലിന്യം തള്ളുന്നതുകൊണ്ടു തന്നെ പ്രദേശത്ത് തെരുവ് നായ് ശല്യവും രൂക്ഷമായിട്ടുണ്ട്. രാത്രിയിൽ ഇരുചക്രവാഹന യാത്രക്കാർക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണവും പതിവാണ്.
Show Full Article
TAGS:LOCAL NEWS 
Next Story