Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉദ്യോഗസ്ഥര്‍ കൂട്ട...

ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കുന്നത് അവസാനിപ്പിക്കണം ^മുസ്​ലിം ലീഗ്

text_fields
bookmark_border
ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കുന്നത് അവസാനിപ്പിക്കണം -മുസ്ലിം ലീഗ് വെട്ടത്തൂർ: തുടര്‍ച്ചയായി അവധിദിനങ്ങളുണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടമായി ലീവെടുത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് വെട്ടത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഓണം, പെരുന്നാള്‍ അവധികള്‍ ഒരുമിച്ചെത്തിയപ്പോള്‍തന്നെ പൊതുജനങ്ങളുടെ നിരവധി ആവശ്യങ്ങള്‍ ആഴ്ചകളോളം നീണ്ടുപോകുന്ന അവസ്ഥയിലാണ്. ഇക്കഴിഞ്ഞ മൂന്ന് പ്രവൃത്തി ദിനങ്ങളിലായി അക്കൗണ്ടൻറ്, ഹെഡ് ക്ലര്‍ക്ക്, മൂന്ന് യു.ഡി ക്ലര്‍ക്ക്, ഒരു എൽ.ഡി ക്ലര്‍ക്ക്, അസി. എൻജിനീയര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ ലീവിലാണ്. പഞ്ചായത്ത് ഓഫിസ് പൂര്‍ണമായും അടഞ്ഞുകിടക്കുന്ന പ്രതീതിയാണുള്ളത്. പ്രതിഷേധ യോഗത്തില്‍ പ്രസിഡൻറ് കെ. അബ്ദുല്‍ ഹമീദ്, കെ.ടി. ഷിയാസ്, കാപ്പുങ്ങല്‍ ബാബു, സി.എം. മുസ്തഫ, ഹസൈനാര്‍ ഹാജി, ഉസ്മാന്‍ ആക്കാട്ട്, എം. സൈതലവി, പി. മജീദ്, പി. കുഞ്ഞാപ്പ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story