Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫാഷിസം...

ഫാഷിസം സ്വതന്ത്രചിന്തകർക്ക് അപകടം ^സെമിനാർ

text_fields
bookmark_border
ഫാഷിസം സ്വതന്ത്രചിന്തകർക്ക് അപകടം -സെമിനാർ മഞ്ചേരി: സ്വതന്ത്രചിന്തകർക്കെതിരെ കൊലപാതകവും ഭീഷണിയും അഴിച്ചുവിട്ടാണ് ഫാഷിസം മുന്നേറുന്നതെന്ന് പ്രഫ. പി.ടി. രാമചന്ദ്രൻ. - ഓരോ പൗരനും പാരമ്പര്യമത വിശ്വാസങ്ങൾ ഉപേക്ഷിക്കുകയും ശാസ്ത്രബോധവും യുക്തിചിന്തയും മാനവികതയും ഉൾക്കൊള്ളുന്ന ആധുനിക 'മനുഷ്യ മതം' സ്വീകരിക്കുകയും ചെയ്താൽ മാത്രമേ രാജ്യത്ത് ഭീകരതക്ക് അറുതിവരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 24, 25 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന ദേശീയ സെമിനാറി​െൻറ ഭാഗമായി യുക്തിവാദി സംഘം ജില്ല കമ്മിറ്റി മഞ്ചേരിയിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. പ്രഫ. എൻ.എ. ഹമീദ് സംസാരിച്ചു. പി.എം. അയ്യൂബ്, ഡോ. കെ.ആർ. വാസുദേവൻ, പി. അബ്ബാസ്, ബി.കെ. ഷമ്മാസ് എന്നിവർ സംസാരിച്ചു. യുക്തിവാദി സംഘം ജില്ല സെക്രട്ടറി മുഹമ്മദ് പാറക്കൽ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി സി.എം. ജയപ്രകാശ് സ്വാഗതവും എ.കെ. വിനോദ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story