Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസോറിയാസിസ്...

സോറിയാസിസ് രോഗികൾക്ക്​ രക്ഷകനായി ക​ട്ടുറുമ്പുകളെത്തുന്നു

text_fields
bookmark_border
+++++++++ p9ൽ ഇൗ വാർത്ത മാറി വെക്കണം+++++++++++ വാഷിങ്ടൺ: ആധുനിക വൈദ്യശാസ്ത്രം മാറാരോഗമെന്ന ഗണത്തിൽപ്പെടുത്തിയ സോറിയാസിസ് എന്ന ത്വഗ്രോഗത്തിന് പരിഹാരം നമ്മുടെ തൊലിപ്പുറത്ത് വേദനമാത്രം സമ്മാനിക്കുന്ന കട്ടുറുമ്പുകളിൽനിന്ന്. അറ്റ്ലാൻറയിലെ ഇമോറി യൂനിവേഴ്സിറ്റി സ്കൂൾ ഒാഫ് മെഡിസിനിെല ഗവേഷകരാണ് ദീർഘകാലമായി ഡോക്ടർമാർക്ക് മുന്നിൽ ചോദ്യചിഹ്നമായി തുടരുന്ന പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുന്നത്. കട്ടുറുമ്പുകളിലെ ചെറിയ അളവിലുള്ള 'വിഷ'ത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന ആൽക്കലോയിഡുകൾ ഉപയോഗിച്ച് നിർമിക്കുന്ന ലേപനമാണ് സോറിയാസിസിന് ഫലപ്രദമെന്ന് തെളിഞ്ഞിരിക്കുന്നത്. കട്ടുറുമ്പ് കടിക്കുേമ്പാൾ ശരീരത്തിൽ എത്തുന്ന ഇൗ ആൽക്കലോയിഡ് വിഷവസ്തുവാണ് കടച്ചിലും വേദനയും ഉണ്ടാക്കുന്നത്. എലികളിൽ നടത്തിയ പരീക്ഷണം 100 ശതമാനം വിജയമായിരുന്നെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ജാക്ക് അർബിസർ പറയുന്നു. 28 ദിവസം മാത്രം നീണ്ടുനിൽക്കുന്ന ചികിത്സയിലൂടെ രോഗത്തെ നിയന്ത്രിക്കാമെന്നാണ് പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നത്. കൂടാതെ, സോറിയാസിസ് രോഗികളിൽ കണ്ടുവരുന്ന തെലിപ്പുറത്തെ തടിപ്പ്, ലേപനം ഉപയോഗിച്ചുതുടങ്ങിയപ്പോൾതന്നെ 30 ശതമാനത്തോളം കുറഞ്ഞതായി കണ്ടെത്തിയെന്ന് ഡോ. ജാക്ക് അവകാശപ്പെട്ടു. നിലവിൽ ലോകത്താകമാനം 125 ദശലക്ഷം ജനങ്ങളെ സോറിയാസിസ് ബാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ മാത്രം ആറര ലക്ഷം രോഗികളാണുള്ളത്. അമേരിക്കയിൽ ഇത് എട്ടു ദശലക്ഷമാണ്. 35 വയസ്സിന് താഴെയുള്ളവരെയാണ് രോഗം ബാധിക്കുന്നത്. ത്വക്കില്‍ പാടുകള്‍ ഉണ്ടാകുക, അതില്‍ ചുവപ്പോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുക, അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകുക, ശല്‍ക്കങ്ങള്‍ ഉണ്ടാകുക എന്നിവയാണ് രോഗലക്ഷണങ്ങൾ. ശരീരത്തില്‍ സാധാരണ നടക്കുന്ന ഒരു പ്രക്രിയയാണ്, പഴയ കോശങ്ങള്‍ നശിച്ച് പുതിയ കോശങ്ങള്‍ ഉണ്ടാകുക എന്നത്. ത്വക്കിലും ഇതു സംഭവിക്കുന്നുണ്ട്. ത്വക്കിനടിവശത്തുള്ള കോശങ്ങള്‍ ത്വക്കി​െൻറ മുകള്‍ഭാഗത്തെത്താന്‍ സാധാരണനിലയില്‍ ഏകദേശം ഒരുമാസമെടുക്കും. എന്നാല്‍, സോറിയാസിസ് രോഗികളില്‍ ഇത് പതിന്മടങ്ങ് വേഗത്തിലാണ് സംഭവിക്കുക. ഇത്തരം മൃതകോശങ്ങള്‍ ത്വക്കി​െൻറ ഉപരിതലത്തില്‍ പൊറ്റപിടിക്കുന്നതാണ് ശക്തമായ ചൊറിച്ചിലിന് കാരണമാവുന്നത്. കണ്ടെത്തൽ ത്വഗ്രോഗ ചികിത്സയിലെ നാഴികക്കല്ലാണെന്ന് ബ്രിട്ടീഷ് സ്കിൻ ഫൗണ്ടേഷ​െൻറ വക്താവും ഇന്ത്യൻ വംശജയുമായ അഞ്ജലി മേത്ത പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story