Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2017 5:07 AM GMT Updated On
date_range 12 Sep 2017 5:07 AM GMTആധാറുമായി ബന്ധിപ്പിച്ചത് 25 ശതമാനം മൊബൈൽ നമ്പറുകൾ മാത്രം
text_fieldsbookmark_border
ആധാറുമായി ബന്ധിപ്പിച്ചത് 25 ശതമാനം മൊബൈൽ നമ്പറുകൾ മാത്രം ന്യൂഡൽഹി: ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ നമ്പറുകളുടെ എണ്ണം വെറും 25 ശതമാനം. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ നമ്പറുകൾ 2018 ഫെബ്രുവരിയോടെ അസാധുവാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിനു പിറകെയാണ് യു.െഎ.ഡി.എ.െഎ ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്ത് 128 കോടി മൊബൈൽ ഫോൺ കണക്ഷനുണ്ടെങ്കിലും കഴിഞ്ഞ ജൂലൈ വരെ 33.8 ശതമാനം കണക്ഷനുകൾ മാത്രമാണ് ഇ–കെ.വൈ.സി ഡാറ്റ ഉപയോഗിച്ച് ആധാറുമായി ബന്ധിപ്പിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഒാപറേറ്ററായ ഭാരതി എയർടെല്ലിെൻറ 35.01 കോടി ഉപഭോക്താക്കളിൽ 7.55 കോടി പേർ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. െഎഡിയ സെല്ലുലാറിെൻറ 7.99 കോടി, വോഡഫോണിെൻറ 4.5 കോടി ഉപഭോക്താക്കൾ മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മുൻ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസ് എൻ. രമണ എന്നിവരുൾപ്പെട്ട സുപ്രീംകോടതി െബഞ്ചാണ് പ്രീപെയ്ഡ് മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story