Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2017 5:04 AM GMT Updated On
date_range 12 Sep 2017 5:04 AM GMTഫാഷിസ്റ്റ് ശക്തികൾ ഇന്ത്യയെ കോർപറേറ്റുകൾക്ക് തീറെഴുതി നൽകുന്നു ^കെ.പി. രാമനുണ്ണി
text_fieldsbookmark_border
ഫാഷിസ്റ്റ് ശക്തികൾ ഇന്ത്യയെ കോർപറേറ്റുകൾക്ക് തീറെഴുതി നൽകുന്നു -കെ.പി. രാമനുണ്ണി എടവണ്ണപ്പാറ: ഇന്ത്യയുടെ സമ്പത്ത് കോർപറേറ്റുകൾക്ക് പതിച്ചുകൊടുക്കാനുള്ള അവസരമൊരുക്കുകയാണ് ഫാഷിസ്റ്റ് ശക്തികൾ ചെയ്യുന്നതെന്ന് ചിന്തകനും എഴുത്തുകാരനുമായ കെ.പി. രാമനുണ്ണി. വാഴക്കാട് ഏരിയ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി ആഭിമുഖ്യത്തിൽ എടവണ്ണപ്പാറയിൽ സംയുക്തമായി സംഘടിപ്പിച്ച പെരുന്നാൾ-ഒാണം സൗഹൃദസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി സംസ്ഥാന പ്രതിനിധിസഭ അംഗം ആബിദ് എളമരം ഒാണം-പെരുന്നാൾ സന്ദേശം നൽകി. സംസ്ഥാന ന്യൂനപക്ഷ കമീഷൻ മുൻ ചെയർമാൻ അഡ്വ. എം. വീരാൻകുട്ടി, വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജൈസൽ എളമരം, ഒ.കെ. അയ്യപ്പൻ, സലീം കുറുമ്പത്തൊടി, സദാശിവൻ, റഹ്മാൻ മധുരക്കുഴി, പ്രഫ. എ.കെ. അബ്ദുൽ ഗഫൂർ, പി.എ. റഹീം തുടങ്ങിയവർ സംസാരിച്ചു. റോഷിക് എളമരം സ്വാഗതവും ജസീം സുൽത്താൻ നന്ദിയും പറഞ്ഞു. ചിത്രം: ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി സംയുക്തമായി എടവണ്ണപ്പാറയിൽ സംഘടിപ്പിച്ച പെരുന്നാൾ-ഒാണം സൗഹൃദസംഗമം കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story