Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

കാഞ്ഞിരംപാറ^കാളമ്പാറ-^കാപ്പ് റോഡ് തകർച്ച പൂർണം

text_fields
bookmark_border
കാഞ്ഞിരംപാറ-കാളമ്പാറ--കാപ്പ് റോഡ് തകർച്ച പൂർണം അലനല്ലൂർ: കാഞ്ഞിരംപാറ-കാളമ്പാറ--കാപ്പ് റോഡ് തകർന്ന് ഗതാഗതം ദുഷ്കരം. മണ്ണാർക്കാട്-മേലാറ്റൂർ സംസ്ഥാനപാതയിലെ കാഞ്ഞിരംപാറയിൽനിന്നാരംഭിച്ച് അലനല്ലൂർ-പെരിന്തൽമണ്ണ റോഡിനെ ബന്ധിപ്പിക്കുന്ന കാഞ്ഞിരംപാറ കാളമ്പാറ കാപ്പ് റോഡ് തകർന്നിട്ട് നാളേറെയായി. നാല് കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോവുന്നത്. ദീർഘകാലമായി അറ്റകുറ്റപ്പണികൾ നടത്താത്തതും കനത്ത മഴയും കാരണം ഇപ്പോൾ ഗതാഗതയോഗ്യമല്ലാതായി. തിരുവാലപ്പറ്റ കോളനി, പാറാക്കോട്ട് കോളനി, ചങ്ങച്ചീരി കോളനി, മുട്ടിപ്പാലം കോളനി, കാപ്പ് കോളനി തുടങ്ങി നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന ഭാഗത്തേക്കുള്ള ഈ റോഡിലൂടെ രോഗികളെയും മറ്റും കൊണ്ട് യാത്ര ചെയ്യാൻ സാധ്യമല്ലാതായി. രോഗികളെയും ഗർഭിണികളേയും കസേരയിലും മറ്റും ഇരുത്തി കിലോമീറ്ററുകൾ നടന്നാണ് വാഹനത്തിൽ എത്തിക്കാറുള്ളത്. കാപ്പ്, മേൽകുളങ്ങര, തേലക്കാട് ഭാഗത്തുള്ള ജനങ്ങൾക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റും പൊലീസ്‌ സ്റ്റേഷൻ, രജിസ്ട്രാർ ഓഫിസ്, ആശുപത്രി, വിദ്യാഭ്യാസ ഓഫിസ് തുടങ്ങിയ സ്ഥലത്തേക്ക് പോവാനുള്ള റോഡാണിത്. കാളമ്പാറയിൽ പ്രവർത്തിക്കുന്ന സ്കൂൾ, തിരുവലപ്പറ്റ ശിവക്ഷേത്രം എന്നിവിടങ്ങിലേക്ക് എത്തിച്ചേരുന്നതിനും വിദ്യാർഥികളടക്കമുള്ളവർ ബുദ്ധിമുട്ടുകയാണ്. റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കാൻ സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ച് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാർ. തകർന്ന കാഞ്ഞിരംപാറ-കാളമ്പാറ--കാപ്പ് റോഡ് -------------------------------------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story