Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാട്ടർ കൂളർ ആൻഡ്...

വാട്ടർ കൂളർ ആൻഡ് പ്യൂരിഫെയർ സമർപ്പണം ഇന്ന്

text_fields
bookmark_border
വളാഞ്ചേരി: കുവൈത്ത് ബ്രദേഴ്സ് ഓഫ് വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വാട്ടർ കൂളർ ആൻഡ് പ്യൂരിഫെയർ നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആശുപത്രി പരിസരത്തുവെച്ച് പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന ടീച്ചർ അധ്യക്ഷത വഹിക്കും. വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ സംസാരിക്കും. കൂട്ടായ്മ രൂപവത്കരിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ ഏഴോളം ചാരിറ്റി പ്രവർത്തനങ്ങൾ സംഘടനയുടെ നേതൃത്വത്തിൽ നടത്തിയതായി ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ നാസർ വളാഞ്ചേരി, മുസ്തഫ വലിയകുന്ന്, ജിഷാർ അത്തിപ്പറ്റ, റഷീദ് ഇരിമ്പിളിയം, ബഷീർ കൊട്ടാരം എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story