Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2017 5:07 AM GMT Updated On
date_range 11 Sep 2017 5:07 AM GMTനിശ്ചല ദൃശ്യങ്ങളുടെ പണിപ്പുരയിൽ ചിത്രകലാധ്യാപകൻ ഷൈജു
text_fieldsbookmark_border
വേങ്ങര: കണ്ണനെ ആഞ്ഞുകൊത്താൻ ഒരുങ്ങുന്ന പത്തടിയിലേറെ വലിപ്പമുള്ള കാളിയനും കൂർമാവതാരവും കൂറ്റൻ ഗരുഢനും തൂൺ പിളർന്നുവരുന്ന നരസിംഹവുമെല്ലാം ഒരുക്കുന്ന പണിപ്പുരയിലാണ് ഷൈജു കാക്കഞ്ചേരി. കാക്കഞ്ചേരി സ്വദേശി കുറ്റൂർ നോർത്ത് കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകനായ ഇദ്ദേഹം ഒഴിവ് സമയങ്ങളിലാണ് ഇത്തരം കലാപ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്നത്. ഭാര്യ സൗമ്യയും മൂന്നാം ക്ലാസുകാരനായ മകൻ അഭിനവും സഹായത്തിന് ഒപ്പമുണ്ട്. സുഹൃത്തുക്കളായ ഗണേഷ്, വിജീഷ്, സജീഷ്, രാജൻ തുടങ്ങിയവരും കഴിഞ്ഞ ആറു വർഷത്തോളമായി ചെയ്തുവരുന്ന നിശ്ചല ദൃശ്യങ്ങൾക്കുവേണ്ട സഹായങ്ങളുമായി ഷൈജുവിെൻറ കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story