Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവളപുരത്ത് ജൈവ വൈവിധ്യ...

വളപുരത്ത് ജൈവ വൈവിധ്യ പാർക്ക് നിർമാണം പൂർത്തിയായി

text_fields
bookmark_border
പുലാമന്തോൾ: വളപുരം ജി.എം.യു.പി സ്‌കൂളിൽ നിർമിക്കുന്ന ജൈവ വൈവിധ്യ പാർക്കി​െൻറ നിർമാണം പൂർത്തിയായി. വിവിധ ഔഷധ സസ്യങ്ങളും -ചെടികളും നടുന്നതി​െൻറയും നടവഴി, ചെറിയ താമരക്കുളം എന്നിവയുടെയും പണികളാണ് പൂർത്തിയായത്. വളപുരം സ്‌കൂൾ മുറ്റത്തെ തണൽമരം വെട്ടിമാറ്റിയ ഭാഗത്താണ് വിദ്യാർഥികൾക്കായി പാർക്ക് നിർമിച്ചത്. ഔഷധസസ്യങ്ങളെ പരിചയെപ്പടുത്തുന്നതിനും വിദ്യാർഥികളിൽ പ്രകൃതിസ്നേഹം ഊട്ടിയുറപ്പിക്കുന്നതിനും മറ്റുമായി നിർമിച്ച പാർക്ക് പഞ്ചായത്തിലെ സ്‌കൂളുകൾക്ക് മാതൃകയാവും. ഇവിടേക്ക് വെള്ളമെത്തിക്കാൻ സ്‌കൂളിലെ മഴവെള്ള സംഭരണിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വളപുരം ജി.എം.യു.പി സ്കൂളിൽ നിർമാണം പൂർത്തിയാക്കിയ ജൈവ വൈവിധ്യ പാർക്ക്
Show Full Article
TAGS:LOCAL NEWS 
Next Story