Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശ്രീകൃഷ്ണപുരം...

ശ്രീകൃഷ്ണപുരം ബ്ലോക്കുതല സാക്ഷരത സർഗോത്സവം: കാരാകുർശ്ശിക്ക് കിരീടം

text_fields
bookmark_border
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ബ്ലോക്ക് പരിധിയിൽ നാല്, ഏഴ്, പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ തുല്യത പരീക്ഷക്ക് രജിസ്റ്റർ ചെയ്ത പഠിതാക്കൾക്കായി സംഘടിപ്പിച്ച ബ്ലോക്കുതല സർഗോത്സവത്തിൽ കാരാകുർശ്ശി ഗ്രാമപഞ്ചായത്ത് ഒന്നാമതെത്തി. ചെർപ്പുളശ്ശേരി നഗരസഭ രണ്ടാംസ്ഥാനവും കരിമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സർഗോത്സവത്തിൽ ബ്ലോക്ക് പ്രദേശത്തെ ആറു ഗ്രാമപഞ്ചായത്തുകളിൽനിന്ന് ചെർപ്പുളശ്ശേരി നഗരസഭയിൽ നിന്നുമായി ഇരുനൂറിലധികം പേർ പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ ഷീബ പാട്ടത്തൊടി, കെ. അംബുജാക്ഷി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കുഞ്ഞഹമ്മദ്, ഉഷ നാരായണൻ, കെ. പ്രീത, സി. രാജൻ, പി.എൻ. കോമളം, പി.എൻ. നന്ദിനി, രുഗ്മണി, എം.കെ. ദേവി, ഇന്ദിര എന്നിവർ സംസാരിച്ചു. ചിത്രവിവരണം: ശ്രീകൃഷ്ണപുരം ബ്ലോക്കുതല സാക്ഷരത സർഗോത്സവം ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story