Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുഞ്ചക്കൊല്ലി കോളനിയെ ...

പുഞ്ചക്കൊല്ലി കോളനിയെ ഭീതിയിലാക്കി കാട്ടാനക്കൂട്ടം

text_fields
bookmark_border
നിലമ്പൂർ: വഴിക്കടവ് റേഞ്ച് ഉൾവനത്തിലെ പുഞ്ചക്കൊല്ലി ആദിവാസി കോളനിയിൽ കാട്ടാനക്കൂട്ടം ഭീതി പരത്തുന്നു. ഒരാഴ്ചയായി കോളനിക്ക് സമീപം കാട്ടാനക്കൂട്ടം താവളമാക്കിയിരിക്കുകയാണ്. കോളനിയുടെ മുകൾ ഭാഗത്താണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ടുള്ളത്. കോളനിക്ക് 150ഓളം മീറ്റർ അകലെയാണിത്. വൈകുന്നേരത്താണ് ആനക്കൂട്ടം എത്തുന്നത്. ഇവ കോളനിയിലേക്ക് ഇറങ്ങുന്നില്ലെങ്കിലും ജനം ഭീതിയിലാണ്. ഒന്നര മാസം മുമ്പ് കോളനിയിലിറങ്ങിയ കാട്ടാനകൾ വീടുകളും കൃഷിയും ന നശിപ്പിച്ചിരുന്നു. കോളനിക്ക് ചുറ്റും സോളാർ വേലി സ്ഥാപിക്കണമെന്ന ആവശ‍്യത്തിന് ഏറെ പഴക്കമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story