Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2017 5:09 AM GMT Updated On
date_range 2017-09-10T10:39:13+05:30മധുവിധു തീരുംമുമ്പേ വിധി കവർന്നത് സജീദിെൻറ ജീവൻ
text_fieldsമധുവിധു തീരുംമുമ്പേ വിധി കവർന്നത് സജീദിെൻറ ജീവൻ ഇരവിപുരം: സജീദ് സലിം മരണത്തിന് മുന്നിൽ കീഴടങ്ങിയത് മധുവിധു തീരുംമുമ്പേ. തമിഴ്നാട്ടിലെ മധുര തിരുമംഗലത്ത് ദേശീയ പാതയിൽ ലോറി കാറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കരുനാഗപ്പള്ളി തഴവ കോട്ടക്കാട്ട് വീട്ടിൽ സലീമിെൻറയും ഷൈലജയുടെയും മകനായ സജീദ് സലീമിെൻറ വിവാഹം ജൂലൈ 30നായിരുന്നു. വിവാഹശേഷം ബന്ധുവീടുകളിൽ വിരുന്നുകൾ നടന്നുവരവെയാണ് ഭാര്യ ഫാത്തിമയുടെ സഹോദരി ഐഷയുടെ കണ്ണിെൻറ തുടർചികിത്സക്കായി ശനിയാഴ്ച കാറിൽ മധുരയിലേക്ക് പോകാൻ തീരുമാനിച്ചത്. ഫാത്തിമയും എൻജിനീയറിങ് വിദ്യാർഥിയായ ഐഷയും ഇരട്ട സഹോദരിമാരാണ്. മറ്റൊരു സഹോദരിയായ ഖദീജയും മാതാവ് നൂർജഹാനുമാണ് മധുരയിലെ ആശുപത്രിയിലേക്ക് ശനിയാഴ്ച രാവിലെ കൊല്ലൂർവിള പള്ളിമുക്കിെല വീട്ടിൽനിന്ന് പോയത്. ഇവരുടെ കാറിെൻറ ഡ്രൈവർ എത്താതിരുന്നതിനാലാണ് സജീദ് കാറുമായി പോയത്. കുവൈത്തിൽ എൻജിനീയറായ സജീദ് സെപ്റ്റംബർ 15ന് മടങ്ങിപ്പോകാനിരിക്കെയാണ് വിധി ജീവൻ തട്ടിയെടുത്തത്. അപകടത്തിൽ അദ്ദേഹത്തിെൻറ ഭാര്യയുടെ മുത്തശ്ശി നൂർജഹാനും ഭാര്യാമാതാവ് സജീനാ ഫിറോസും ഭാര്യാ സഹോദരി ഖദീജയും അപകടത്തിൽ മരിച്ചു. പരിക്കേറ്റ ഭാര്യ ഫാത്തിമയും സഹോദരി ഐഷയും മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story