Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുട്ടികളുടെ...

കുട്ടികളുടെ ചലച്ചിത്രമേള 18ന്​ തുടങ്ങും

text_fields
bookmark_border
പാലക്കാട്: കേന്ദ്ര വാർത്തവിതരണ- പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ (സി.എഫ്.എസ്.ഐ) സെപ്റ്റംബർ 18 മുതൽ 23 വരെ ജില്ലയിൽ കുട്ടികളുടെ ചലച്ചിത്രമേള നടത്തും. ഉദ്ഘാടനം 18ന് രാവിലെ 8.45ന് അരോമ തിയറ്ററിൽ നടക്കും. ജില്ലയിലെ 42 തിയറ്ററുകളാണ് നിലവിൽ പ്രദർശനത്തിനായി തെരഞ്ഞെടുത്തത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള മലയാളം-, തമിഴ് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. അഞ്ച് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് ചിത്രങ്ങൾ കാണാൻ അവസരം. പ്രവേശനം സൗജന്യമാണ്. ധാർമികവും സാമൂഹികവുമായ പ്രതിബദ്ധത കണക്കിലെടുത്ത് എല്ലാവരും മേളയുമായി സഹകരിക്കണമെന്ന് കലക്ടർ അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളിൽ ചേർന്ന യോഗത്തിൽ സി.എഫ്.എസ്.ഐ അസി. ഡിസ്ട്രിബ്യൂഷൻ ഓഫിസർ വി.എസ്. അഖില, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി. കൃഷ്ണൻ, തഹസിൽദാർമാർ, തിയറ്റർ ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു. 'വിശ്വാസ്'ന് കെൽസയുടെ അംഗീകാരം പാലക്കാട്: കുറ്റകൃത്യങ്ങൾക്ക് ഇരയായവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന 'വിശ്വാസ്'ന് (വിക്റ്റിംസ് ഇൻഫർമേഷൻ സെൻസിറ്റൈസേഷൻ വെൽഫെയർ ആൻഡ് അസിസ്റ്റൻസ് സൊസൈറ്റി) കേരള സംസ്ഥാന നിയമസേവന അതോറിറ്റിയുടെ (കെൽസ) ഔദ്യോഗിക അംഗീകാരം ലഭിച്ചു. ദേശീയ നിയമസേവന അതോറിറ്റിയുടെ നിർദേശങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഗ്രാൻഡ് വിശ്വാസിന് ലഭിക്കും. കുറ്റകൃത്യങ്ങൾ തടയാൻ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ബോധവത്കരണ പ്രവർത്തനങ്ങൾ വിശ്വാസ് നടത്തുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story