Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂർവ വിദ്യാർഥി^അധ്യാപക ...

പൂർവ വിദ്യാർഥി^അധ്യാപക കുടുംബ സംഗമം

text_fields
bookmark_border
പൂർവ വിദ്യാർഥി-അധ്യാപക കുടുംബ സംഗമം പട്ടാമ്പി: പരുതൂർ ഹൈസ്കൂളിൽ പൂർവ വിദ്യാർഥി-അധ്യാപക കുടുംബസംഗമം സംഘടിപ്പിച്ചു. ഓർമകളുടെ തീരത്ത് എന്ന പേരിലാണ് 1997 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയയും കുടുംബസംഗമം സംഘടിപ്പിച്ചത്. മുൻ പ്രധാനധ്യാപകൻ ഒ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ദീപേഷ് അധ്യക്ഷത വഹിച്ചു. ദിലീപ്, പ്രമോദ്, വാസുദേവൻ, ജയകൃഷ്ണൻ, ശ്രീദാസ്, ബഷീർ തുടങ്ങിയവർ സംസാരിച്ചു. തൃത്താല പഞ്ചായത്ത് പ്രസിഡൻറും മുൻ അധ്യാപകനുമായ എ. കൃഷ്ണകുമാർ, സ്കൂൾ പ്രിൻസിപ്പൽ അലി, പ്രധാനധ്യാപിക അരുണ, രേവതി, ഭാസ്കരൻ, വിൻസൻറ്, അച്ച്യുതൻ, രാജഗോപാൽ, കെ. പ്രമോദ്, നാസർ തുടങ്ങി അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. പൂർവവിദ്യാർഥികളുടെ വകയായി സ്കൂളിനുള്ള ഉപഹാരവും ചടങ്ങിൽ പ്രധാനധ്യാപിക അരുണക്ക് കൈമാറി. വിവിധ കലാപരിപാടികളും നടന്നു. ചിത്രം: പരുതൂർ ഹൈസ്കളൂിൽ നടന്ന പൂർവവിദ്യാർഥി-അധ്യാപക കുടുംബസംഗമം മുൻ പ്രധാനധ്യാപകൻ ഒ. രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story