Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅപകടത്തിൽപെട്ട...

അപകടത്തിൽപെട്ട ഓട്ടോറിക്ഷയിൽനിന്ന് 33 കുപ്പി വിദേശമദ്യം കണ്ടെടുത്തു

text_fields
bookmark_border
നിലമ്പൂര്‍: നഗരമധ്യത്തിൽ കാറുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയിൽനിന്ന് 33 കുപ്പി വിദേശമദ‍്യം കണ്ടെടുത്തു. നഗരസഭ കാര‍്യാലയത്തിന് തൊട്ടുമുമ്പിൽ കെ.എൻ.ജി റോഡിൽ വെള്ളിയാഴ്ച 11ഓടെയാണ് അപകടമുണ്ടായത്. നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് രോഗിയുമായി വരുന്ന കാറിലാണ് ഓട്ടോ ഇടിച്ചത്. പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ നാട്ടുകാര്‍ ഉടന്‍ ജില്ല ആശുപത്രിയിലെത്തിച്ചു. എന്നാൽ പൊലീസെത്തും മുമ്പ് ഇയാള്‍ ആശുപത്രിയില്‍നിന്ന് മുങ്ങി. ഇതോടെ ഓട്ടോറിക്ഷ പരിശോധിച്ചപ്പോഴാണ് പ്രത‍്യേക സഞ്ചിയിൽ ഒളിപ്പിച്ച മദ‍്യക്കുപ്പികൾ കണ്ടെത്തിയത്. നിലമ്പൂർ ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ‍്യമാണെന്നാണ് സംശയിക്കുന്നത്. 500 മില്ലിയുടെ 33 കുപ്പികളാണുണ്ടായിരുന്നത്. ഹനീഫ എന്നാണ് ഇയാൾ ആശുപത്രിയില്‍ പേര് നല്‍കിയത്. വഴിക്കടവ് മുണ്ട സ്വദേശിയായ ഇയാളെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. മദ്യം കടത്താനുപയോഗിച്ച ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷയുടെയും കാറി‍​െൻറയും മുൻഭാഗത്ത് കാര്യമായ കേടുപാടുണ്ട്. ബീവറേജസിലെ ചില ജീവനക്കാരെ സ്വാധീനിച്ചാണ് ഒരാൾക്ക് അനുവദിക്കുന്നതിലേറെ അളവിൽ മദ‍്യം ലഭിക്കുന്നതെന്നാണ് സൂചന. മൂന്ന് ലിറ്ററാണ് ഒരാൾക്ക് ലഭിക്കുന്ന മദ‍്യത്തി‍​െൻറ അളവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story