Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എസ്.എം ഹയർ...

എം.എസ്.എം ഹയർ സെക്കന്‍ഡറി സമ്മേളനം ഒക്‌ടോബര്‍ 22ന് കോട്ടക്കല്‍

text_fields
bookmark_border
കോട്ടക്കല്‍: വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷ​െൻറ ഭാഗമായി എം.എസ്.എം മലപ്പുറം വെസ്റ്റ് ജില്ല സമിതി സംഘടിപ്പിക്കുന്ന ഹൈസെക്ക് ഹയർ സെക്കന്‍ഡറി വിദ്യാർഥി സമ്മേളനം ഒക്‌ടോബര്‍ 22ന് വെന്നിയൂര്‍ പരപ്പന്‍ സ്‌ക്വയറില്‍ നടക്കും. സമ്മേളനത്തി​െൻറ ഭാഗമായി നടക്കുന്ന 45 ദിവസം നീളുന്ന കാമ്പയിൻ ഉദ്ഘാടനം വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ ജില്ല സെക്രട്ടറി ഡോ. ഷാനവാസ് പറവണ്ണ നിർവഹിച്ചു. സമ്മേളന പ്രചാരണാർഥം നടന്ന നേതൃസംഗമം സംസ്ഥാന ജനറൽ സെക്രട്ടറി പി. ലുബൈബ് ഉദ്ഘാടനം ചെയ്തു. മുജാഹിദ് ബാലുശ്ശേരി, ശബീബ് സ്വലാഹി, മുനവ്വര്‍ കോട്ടക്കല്‍, കെ. നിയാസ്, മുനവ്വര്‍ ഫൈറൂസ്, യു. മാസിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story