Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2017 8:11 AM GMT Updated On
date_range 8 Sep 2017 8:11 AM GMTഓണം^ബലിപെരുന്നാൾ സൗഹൃദ സംഗമം നടത്തി
text_fieldsbookmark_border
ഓണം-ബലിപെരുന്നാൾ സൗഹൃദ സംഗമം നടത്തി പെരുമ്പടപ്പ്: ജമാഅത്തെ ഇസ്ലാമി കോടത്തൂർ യൂനിറ്റ് ഓണം-ബലിപെരുന്നാൾ സൗഹൃദ സംഗമം നടത്തി. എ.കെ. അബ്ദു മൗലവി ഉദ്ഘാടനം ചെയ്തു. പി.വി.എം.എ. സത്താർ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗം ഷെഹീൻ കെ. മൊയ്തുണ്ണി വിഷയവതരണം നടത്തി. മൊയ്തുണ്ണി മാസ്റ്റർ, ജയൻ, പി.വി. കബീർ, ആബിദ, മനോജ് കാരക്കാട്ട്, എ. മൊയ്തു. ടി. മുഹമ്മദലി എന്നിവർ സംസാരിച്ചു. സി.പി. ഫസലുറഹ്മാൻ സ്വാഗതം പറഞ്ഞു. കുട്ടിക്കൂട്ടം പരിശീലനം തുടങ്ങി പെരുമ്പടപ്പ്: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഐ.ടി അറ്റ് സ്കൂൾ ഓണം അവധി കാലത്തെ 'കുട്ടിക്കൂട്ടം' രണ്ടുദിവസം ദിവസത്തെ ഹൈസ്കൂൾ വിദ്യർഥികൾക്കുള്ള പൊന്നാനി ഉപജില്ല പരിശീലനം തുടങ്ങി. പൊന്നാനി എ.വി ഹൈസ്കൂളിൽ അനിമേഷൻ, പൊന്നാനി ഗേൾസ് സ്കൂളിൽ മലയാളം കമ്പ്യൂട്ടിങ്, മാറഞ്ചേരി ഹൈസ്കൂളിൽ ഇലക്ട്രോണിക്സ്, വെളിയങ്കോട് ഹൈസ്കൂളിൽ ഹാർഡ്വെയർ എന്നിവയിലാണ് പരിശീലനം. പരിശീലനം ഇന്ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story