Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബിബിൻ വധം: ഗൂഢാലോചന...

ബിബിൻ വധം: ഗൂഢാലോചന കേസിൽ ഒരാൾ കൂടി അറസ്​റ്റിൽ

text_fields
bookmark_border
തിരൂർ: ആർ.എസ്.എസ് പ്രവർത്തകൻ ബിബിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് ഒരാൾ കൂടി അറസ്റ്റിൽ. ചങ്ങരംകുളം കോക്കൂർ കോഴിക്കര വളപ്പിൽ മുഹമ്മദ് ഹസനെയാണ് (26) തിരൂർ സി.ഐ എം.കെ. ഷാജിയും സംഘവും പിടികൂടിയത്. കേസിൽ 10ാം പ്രതിയാണ് ഇയാൾ. ഹസൻ ചങ്ങരംകുളത്ത് നടത്തിയിരുന്ന ഷാ ടൂർസ് ആൻഡ് ട്രാവൽസിൽ ഗൂഢാലോചനക്കായി വിവിധ പ്രതികൾ ഒത്തുചേർന്നതായി കണ്ടെത്തിയെന്നും ട്രാവൽസി​െൻറ പേരിലുള്ള സിം കാർഡാണ് കേസിലെ മൂന്നാം പ്രതി ഉപയോഗിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. കൊലക്ക് ശേഷം ഈ സിം ഉപയോഗിച്ച ഫോൺ പ്രവർത്തനരഹിതമാണ്. പരിശോധനക്ക് ശേഷം ട്രാവൽസ് പൊലീസ് അടച്ചുപൂട്ടി. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. എസ്.ഡി.പി.ഐ പ്രവർത്തകനായ മുഹമ്മദ് ഹസൻ പാർട്ടിയുടെ രാഷ്ട്രീയ പ്രഭാഷകനാണെന്നും പൊലീസ് വ്യക്തമാക്കി. തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story