Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹയർ സെക്കൻഡറി^കോളജ്...

ഹയർ സെക്കൻഡറി^കോളജ് വിദ്യാർഥികൾക്ക് വായന മത്സരം

text_fields
bookmark_border
ഹയർ സെക്കൻഡറി-കോളജ് വിദ്യാർഥികൾക്ക് വായന മത്സരം പാലക്കാട്: സംസ്ഥാന ലൈബ്രറി കൗൺസിൽ ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്ക് വായന മത്സരം സംഘടിപ്പിക്കുന്നു. ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് താലൂക്ക്-ജില്ല-സംസ്ഥാനതലത്തിലും കോളജ് വിദ്യാർഥികൾക്ക് ജില്ല-സംസ്ഥാനതലത്തിലും മത്സരം ഉണ്ടാകും. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും പ്രശംസാപത്രവും നൽകും. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കുള്ള താലൂക്കുതല മത്സരം സെപ്റ്റംബർ 23നും ജില്ലതല മത്സരം ഒക്ടോബർ 22നും സംസ്ഥാനതലം 2018 ജനുവരി 13നും നടത്തും. കോളജ് വിദ്യാർഥികൾക്കായി ജില്ലതലത്തിൽ ഒക്ടോബർ 22നും സംസ്ഥാനതലം 2018 ജനുവരി 14നും നടത്തും. താൽപര്യമുള്ള വിദ്യാർഥികൾ 0491 2504364 എന്ന നമ്പറിൽ ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story